വാഷിങ്ടൺ: ആഴ്ചയിൽ നാലു മണിക്കൂറെങ്കിലും നടക്കുന്ന സ്ത്രീകളിൽ ഗർഭം ധരിക്കാനുള്ള സാധ്യത നടക്കാത്തവരേക്കാൾ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇവരിൽ മുമ്പ് ഗർഭം അലസിയവരും ഉൾപ്പെടും. നടത്തം ഗർഭം ധരിക്കാനുള്ള ശേഷിയെ ത്വരിതപ്പെടുത്തുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. യു.എസിലെ മസാചൂസറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ ഗവേഷകരാണ് ശാരീരികപ്രവർത്തനങ്ങൾ ഒരു സ്ത്രീയുടെ ഗർഭം ധരിക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി മനസ്സിലാക്കിത്തരുന്ന പഠനം നടത്തിയത്.
ഒന്നോ അതിലധികമോ തവണ ഗർഭം അലസിപ്പോയ സ്ത്രീയുടെ ഗർഭധാരണസാധ്യതയുമായി നടത്തമല്ലാതെ മറ്റൊരു ശാരീരിക പ്രവർത്തനങ്ങൾക്കും പൂർണമായ ബന്ധമില്ലെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. 1214 സ്ത്രീകളിലാണ് പഠനം നടത്തിയത്. പൊണ്ണത്തടിയോ അമിത ഭാരമോ ഉള്ള സ്ത്രീകൾ ദിവസേന 10 മിനിെറ്റങ്കിലും നടക്കുകയാണെങ്കിൽ ഗർഭധാരണശേഷി കൂടുമെന്ന് പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.