ഭയപ്പെട്ടിട്ട്​ കാര്യമില്ല, ഇനി കോവിഡിനൊത്ത്​ ജീവിക്കാം

വാഷിങ്​ടൺ: കോവിഡ്​-19. ഇനി ഇതിനെ അവഗണിക്കാനാകില്ല. ഭയപ്പെട്ടിട്ട്​ കാര്യവുമില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ്​ ജീവിക്കാനും സന്തോഷകരമായിരിക്കാനും ഇനി നമുക്ക്​ പഠിക്കാം. അനാവശ്യ ബുദ്ധിമുട്ടുകളൊഴിവാക്കി ജീവിതത്തെ മുന്നോട്ടു ​െകാണ്ടുപോകാം’ -അമേരിക്കയിലെ മേരിലാൻഡ്​ യൂനിവേഴ്​സിറ്റിയിലെ പകർച്ചവ്യാധി ക്ലിനിക്കി​​െൻറ തലവൻ ഡോ. ഫഹീം യൂനുസി​​െൻറ വാക്കുകൾ മുന്നറിയിപ്പല്ല. ഇനിയുള്ള ജീവിതം എങ്ങിനെയായിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്​.

ഇനി മാസങ്ങളോളം അ​ല്ലെങ്കിൽ വർഷങ്ങളോളം ജീവിതയാത്രയിൽ കോവിഡ്​ നമ്മുടെ സഹയാത്രികനായിരിക്കുമെന്നാണ്​ ഡോ. ഫഹീം പറയുന്നത്​. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ്​ കോവിഡുമായി ‘ഒത്തുപോകാനുള്ള’ ജീവിതശൈലി സ്വായത്തമാക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. അതിന്​ സഹായിക്കുന്ന ചില ‘ടിപ്പുകളും’ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്​. 

കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ

വേനൽക്കാലമാകു​േമ്പാൾ വൈറസ്​ വ്യാപനം കുറയുമെന്ന ആശ്വാസപ്പെടലൊ​ക്കെ വെറുതെയാണ്​. ബ്രസീലിലും അർജൻറീനയിലുമൊക്കെ വേനൽക്കാലത്തും കോവിഡ്​ അതിവേഗം വ്യാപിച്ചിരുന്നു​. കോശങ്ങളിൽ നുഴഞ്ഞുകയറുന്ന വൈറസിനെ ഒരുപാട്​ വെള്ളം കുടിച്ച്​ തുരത്താ​െമന്ന്​ കരുതേണ്ട, അടിക്കടി ടോയ്​ലറ്റിൽ പോകാനേ അതുപകരിക്കൂ.

കൈകൾ എപ്പോഴും വൃത്തിയാക്കുകയും ശാരീരിക അകലം (1.8 മീറ്റർ) പാലിക്കുകയും ആണ്​ വൈറസിനെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. വീട്ടിൽ കോവിഡ്​ ബാധിതരില്ലെങ്കിൽ വീട്ടിൽ​ അണുനശീകരണം നടത്തേണ്ട കാര്യവുമില്ല. കൈകൾ വൃത്തിയായി കഴുകുക, ജീവിതം സാധാരണപോലെ മുന്നോട്ടുകൊണ്ടുപോകുക.

വൃത്തി സദ്​ഗുണമാണ്​, ഭ്രാന്താക്കരുത്​

വൃത്തിയായിരിക്കണം എന്നത്​ നല്ല ഗുണമാണ്​. എന്നാൽ, അതൊരു ഭ്രാന്തായി മാറാതെ നോക്കണം. വീട്ടിൽ പ്രവേശിച്ചയുടൻ ഓടിപ്പോയി വസ്​ത്രം മാറുകയും കുളിക്കുകയും ഒന്നും​ വേണ്ട. കൊറോണ വൈറസ്​ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയില്ല. അടുത്ത സമ്പർക്കം മൂലമാണിത്​ പകരുന്നത്​. അന്തരീക്ഷം ശുദ്ധമാണെങ്കിൽ ശാരീരിക അകലം പാലിച്ച്​ പാർക്കിലൂടെയൊക്കെ നടക്കാനാകും. 

ഗ്ലൗസ്​ ധരിക്കൽ ഉപദേശിക്കുന്നില്ല

വിനാഗിരി, സോഡ, ഇഞ്ചിവെള്ളം എന്നിവയൊക്കെ കുടിക്കുന്നത്​ വൈറസിനെ അകറ്റുകയില്ല. അവ ഒരുപക്ഷേ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചേക്കാം, രോഗം ഭേദമാക്കാനുള്ള കഴിവ്​ അവക്കില്ല. കൈകളിൽ ഗ്ലൗസ്​ ധരിക്കുന്നതും മോശം ആശയമാണ്​. ഏതെങ്കിലും പ്രതലത്തിൽ നിന്ന്​ വൈറസ്​ ഗ്ലൗസിൽ കടന്നുകൂടാനും പിന്നീട്​ മൂക്കിലോ വായിലോ ഒക്കെ തൊടുന്നതിലൂടെ ശരീരത്തിനുള്ളിലേക്ക്​ പ്രവേശിക്കാനും സാധ്യത കൂടുതലാണ്​.

കൈകൾ എപ്പോഴും വൃത്തിയായി കഴുകുക എന്നതാണ്​ ഏറ്റവും പ്രധാനം. അതിനുതന്നെ സാധാരണ സോപ്പ്​ ഉപയോഗിച്ചാൽ മതി. ആൻറി ബാക്​ടീരിയൽ സോപ്പ്​ ഉ​പയോഗിക്കണമെന്നില്ല. വൈറസ്​ ബാക്​ടീരിയയല്ല എന്നതുതന്നെ കാരണം. കൂടുതൽ നേരം മാസ്​ക്​ ധരിക്കുന്നത്​ ശ്വാസതടസ്സത്തിനും ഓക്​സിജൻ ലെവൽ കുറക്കുന്നതിനും ഇടയാക്കും. മാസ്​ക്​ ധരിക്കൽ ആൾക്കൂട്ടത്തിനിടയിൽ മാത്രം മതി.

ആഹാരം വരുത്തി കഴിക്കാം

ആഹാരസാധനങ്ങൾ ഓർഡർ ചെയ്​ത്​ വരുത്തി കഴിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. മൈക്രോവേവ്​ ഓവനിൽ വെച്ച്​ അൽപം ചൂടാക്കി കഴിക്കുന്നത്​ അഭികാമ്യമാണെന്ന്​ മാത്രം. കോവിഡ്​ 19 ഒരു ഭക്ഷ്യവിഷബാധ രോഗമല്ല. കാർഗോ പാക്കറ്റുകൾ, പെട്രോൾ പമ്പ്​, എ.ടി.എമ്മുകൾ എന്നിവയിലൂടെ രോഗം പകരുകയില്ല. വൈറൽ ഇൻഫെക്ഷൻ മൂലമോ മറ്റ്​ അലർജികൾ മൂലമോ ഗന്ധം അറയുന്നതിനുള്ള കഴിവ്​ നഷ്​ടപ്പെടാം. അത്​ കോവിഡ്​ 19​​െൻറ ലക്ഷണം ആകണമെന്നില്ല.  ​

Tags:    
News Summary - We may have to live with C19 for months or years. Let's not deny it or panic: Says experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.