ജനീവ: കോവിഡ് 19 സംബന്ധിച്ച് ആഗോള മുന്നറിയിപ്പ് നൽകുന്നത് വൈകിപ്പിക്കാൻ ചൈന ഇടപെട്ടെന്ന ആരോപണം തള്ളി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ജനുവരി 21ന് ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്റോസ് അഥാനമിനോട് വ്യക്തിപരമായി അഭ്യർഥിച്ചതായി ജർമൻ വാർത്ത ഏജൻസി ഡെർ സ്പീഗൽ ആണ് റിപ്പോർട്ട് ചെയ്തത്.
ജർമൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നാല് ആഴ്ച വരെയെങ്കിലും ആഗോള മുന്നറിയിപ്പ് വൈകിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ഡബ്ല്യു.എച്ച്.ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഷീ ജിൻപിങും ടെഡ്റോസും തമ്മിൽ ഫോൺകോൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. നേരത്തേ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമാന ആരോപണങ്ങൾ ഉന്നയിക്കുകയും ലോകാരോഗ്യ സംഘടനക്കുള്ള സഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.