ന്യൂയോർക്: സുരക്ഷ ആശങ്കയെ തുടർന്ന് മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ്-19നെ പ്രതിരോധിക്കാൻ പരീക്ഷണവിധേയമായി ഉപയോഗിക്കുന്നത് താൽക്കാലികമായി റദ്ദാക്കി ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന മേധാവി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസുസ് ആണ് വിർച്വൽ വാർത്തസമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്.
കോവിഡ് രോഗികളിൽ ഈ മരുന്നുപയോഗം മരണസാധ്യത കൂട്ടുമെന്ന് ലാൻസറ്റ് ജേണൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോവിഡ് പ്രതിരോധ മരുന്നായി ദിവസേന ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ടെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വെളിപ്പെടുത്തലിനു പിന്നാലെയാണിത്. സുരക്ഷിതമല്ലെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പു പോലും അവഗണിച്ചായിരുന്നു ട്രംപിെൻറ മരുന്നുപയോഗം.
നേരത്തേയും പരീക്ഷണങ്ങൾക്കല്ലാതെ കോവിഡ് രോഗികളിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു ലോകാരോഗ്യസംഘടന. അതിനിടെ, രോഗവ്യാപനത്തിെൻറ നിർണായകഘട്ടത്തിലാണ് ലോകമെന്നും ഉടൻ തന്നെ കോവിഡിെൻറ രണ്ടാംഘട്ടവ്യാപനവും ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം മേധാവി മൈക് റയാൻ മുന്നറിയിപ്പു നൽകി.
കോവിഡ്-19െൻറ ഉറവിടത്തെ കുറിച്ച് ചൈനീസ് അധികൃതരുമായി ചർച്ച നടത്തിയതായും എന്നാൽ ശാസ്ത്രീയ അന്വേഷണം നടത്തുന്നത് എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.