ജീവനെ ചേർത്തുപിടിക്കുന്നതിനൊപ്പം രക്തദാനത്തിലൂടെ വ്യക്തിക്കും ഗുണങ്ങളേറെ. ദാത ാവിനും സ്വീകർത്താവിനും ഗുണകരമായ ഒരു മഹത്കൃത്യമാണ് രക്തദാനം. ദാനം നൽകുന്നവരുടെ രക്തം സ്ഥിരം പരിശോധനക്ക് വിധേയമാക്കപ്പെടുമെന്നതാണ് പ്രധാനമെച്ചം. ഇതുവഴി ഇവർക്ക് രക്തത്തിലൂടെ പകരുന്ന രോഗങ്ങളില്ലെന്ന് ഉറപ്പിക്കാം. അഥവ ഉണ്ടായാൽ തന്നെ പ്രാരംഭദശയിൽ കണ്ടെത്തപ്പെടുകയും അവക്കാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്യും. മാത്രമല്ല സ്ഥിരമായി രക്തം ദാനംചെയ്യുന്നവരുടെ കൊളസ്ട്രോൾ കൂടാതെ നിൽക്കും. രക്തത്തിൽ ഇരുമ്പിെൻറ അംശം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും സാധിക്കും. എച്ച്.ഐ.വി അണുബാധ, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പെറ്റെറ്റിസ് സി തുടങ്ങിയ രോഗങ്ങളാണ് രക്തദാനത്തിനെത്തുേമ്പാൾ നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്താൻ കഴിയുന്നത്.
ആർക്കൊക്കെ രക്തം ദാനംചെയ്യാം
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരത്തിൽ അഞ്ച് ലിറ്റർ രക്തമാണുള്ളത്. അതിൽ 350 മുതൽ 450 മില്ലിലിറ്റർ രക്തം ഒരാൾക്ക് ഒരുപ്രാവശ്യം ദാനംചെയ്യാം. പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള ആർക്കും രക്തം ദാനംചെയ്യാം. ദാതാവിന് 45 കിലോഗ്രാം തൂക്കമെങ്കിലും ഉണ്ടായിരിക്കണം. ഓരോ മൂന്നുമാസം കൂടുേമ്പാഴും രക്തദാനം ചെയ്യാം. എന്നാൽ, ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, ചുഴലി, അർബുദം, കരൾ രോഗം, ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.ഐ.വി അണുബാധ എന്നിങ്ങനെയുള്ള രോഗികൾ രക്തം ദാനം ചെയ്യാൻ പാടില്ല. മനോരോഗത്തിന് മരുന്ന് കഴിക്കുന്നവരും രക്തം ദാനംചെയ്യാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.