ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരുണ്ടോ? എപ്പോൾ ചോദിച്ചാലും ഇഷ്ടമാണെന്ന് പറയാൻ ഓർമയിലുള്ള ഒരു ചോക്ലേറ്റ് എല്ലാവർക്കുമുണ്ടാകും. ചിലപ്പോൾ കുട്ടിക്കാലത്തെ ഓർമകളുടെ മധുരത്തിലാകാം, അല്ലെങ്കിൽ ചില തമാശകളുടെ, കുസൃതികളുടെ, സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ...അങ്ങനെയങ്ങനെ ചോക്ലേറ്റുകളെ കുറിച്ച് മധുര ഓർമകൾ ഏറെയായിരിക്കുമല്ലോ‍? ഓർക്കാം, ഇന്ന് ലോക ചോക്ലേറ്റ് ദിനം.

ചോക്ലേറ്റിന്‍റെ ഉത്ഭവം എവിടെ നിന്നാണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. 2000 വർഷങ്ങൾക്ക് മുമ്പ് മിസോ-അമേരിക്ക എന്ന (ഇപ്പോഴത്തെ മെക്സിക്കൊ) സ്ഥലത്ത് നിന്നാകാമെന്ന് ഗവേഷകർ പറയുന്നു. കൊക്കോ ബീനുകളിൽ നിന്നും ഉണ്ടാക്കുന്ന കയ്പുള്ള ഒരുതരം വീഞ്ഞ് അന്ന് ആളുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'കയ്പുള്ള വിശേഷപ്പെട്ട പാനീയം' എന്ന അർത്ഥം വരുന്ന ഇവയെ 'ഷൊക്കോട്ൽ' എന്നാണ് വിളിച്ചിരുന്നത്.

ചോക്ലേറ്റിന്‍റെ പ്രയോജനങ്ങൾ

  • കലോറി കൂടുമെന്ന് ഭയന്ന് ചോക്ലേറ്റ് കഴിക്കാതിരിക്കാനാണ് മിക്കവരും ശ്രമിക്കുക. എന്നാൽ ഈ ഭയം തീരെയുമില്ലാതെ കഴിക്കാൻ കഴിയുന്നവയാണ് ഡാർക്ക് ചോക്ലേറ്റുകൾ. ശരീരഭാരം നിയന്ത്രിക്കുന്നതിൽ വരെ കാര്യമായ പങ്ക് വഹിക്കാൻ ഇവക്കാകും. മിതമായ അളവിൽ ഉപയോഗിക്കണമെന്ന് മാത്രം.
  • ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹ്യദയത്തിന്‍റെ ആരോഗ്യത്തെയും ശക്തിപ്പെടുത്തുന്നു. മിക്ക ചോക്ലേറ്റുകളിലും ഉള്ള ഫ്ലാവനോയിഡുകളാണ് ഇതിന് കാരണം. ഉയർന്ന രക്തസമ്മർദം പരിഹരിക്കാനും ചോക്ലേറ്റുകൾക്കാകുമെന്നാണ് പഠനം പറയുന്നത്.
  • ആരോഗ്യപ്രദമായ ചർമം ആഗ്രഹിക്കാത്തവർ ആരാണ്. ഡാർക്ക് ചോക്ലേറ്റുകൾ കഴിച്ചാൽ ഇങ്ങനെയും ചില ഗുണങ്ങളുണ്ട്.
  • മാനസിക സമ്മർദങ്ങൾ കുറക്കാൻ ചോക്ലേറ്റിനാകും. സമ്മർദത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്‍റെ അളവ് കുറക്കുന്നത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. മാത്രവുമല്ല, ശരീരത്തിൽ എന്‍റോർഫിന്‍റെ അളവ് കൂട്ടുകയും ഇത് നമ്മളെ സന്തോഷവാന്മാരാക്കുകയും ചെയ്യുന്നു. 
Tags:    
News Summary - World Chocolate Day 2022: Date, History And Health Benefits Of Chocolate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.