തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ ആർദ്രം പദ്ധതിയിലൂടെ 10ശതമാനം വിലക്ക് നൽകുമെന്നതാണ് ബജറ്റിൽ ആരോഗ്യ മേഖലക്ക് ഗുണകരമായ പ്രഖ്യാപനം. വർഷങ്ങളോളം കഴിക്കേണ്ടി വരുന്ന മരുന്നുകളുടെ വിലതാങ്ങാനാകാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമാകുന്നതായിരിക്കും ഇത്. ഇതിനായി ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കലിന് 10കോടി രൂപ ബജറ്റിൽ നീക്കി െവച്ചിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങൾക്കും മാറാരോഗങ്ങള്‍ക്കും സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും ബജറ്റിൽ വാഗ്ദാനം ചെയ്യുന്നു. ജീവിതശൈലീരോഗങ്ങൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സബ് സെൻററുകൾ വഴി സൗജന്യ മരുന്നു വിതരണം നടത്തും. രോഗികള്‍ക്ക് ആരോഗ്യസംരക്ഷണത്തിന് ആയിരം കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇതില്‍ കാരുണ്യയുടെ വിഹിതം 350 കോടി രൂപയാണ്. ജില്ലാ,താലൂക്ക്, ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ, കുഷ്ഠം, മ ന്ത് സമ്പൂര്‍ണ്ണനിവാരണ പദ്ധതി, അവശരായ മന്തുരോഗികള്‍ക്ക് പ്രത്യേക സഹായ പദ്ധതി എന്നിവയും ആരോഗ്യ രംഗത്തെ പ്രധാന പ്രഖ്യാപനങ്ങളാണ്.
ഇവ കൂടാതെ ആരോഗ്യ മേഖലയിൽ ധാരാളം തസ്തികകൾ സൃഷ്ടിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യഘട്ട ത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടര്‍മാര്‍, 340 സ്റ്റാഫ് നഴ്‌സുമാര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. കൂടാതെ, ആരോഗ്യ വകുപ്പിൽ ഡോക്ടര്‍മാരുടെ 1,309 ഉം സ്റ്റാഫ് നഴ്‌സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തികകൾ, മെഡിക്കല്‍ കോളജുകളില്‍ 45 അധ്യാപകര്‍, 2,874 സ്റ്റാഫ് നഴ്‌സുമാര്‍, 1,260 പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയ തസ്തികകൾ സൃഷ്ടിക്കുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.