ന്യൂഡൽഹി: അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകി വരുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. ഇന്ത്യയിൽ വിതരണം ചെയ്യുന്ന തുള്ളിമരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
തുള്ളിമരുന്ന് നിർമാതാക്കളിൽ ഒരു കമ്പനി വിതരണം ചെയ്തിരുന്ന മരുന്ന് നിലവാരമില്ലാത്തതാണെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മരുന്നിൽ വൈറസ് ഉണ്ടെന്ന തരത്തിൽ ഉൗഹാപോഹങ്ങൾ പ്രചരിച്ചിരുന്നതായും ഇൗ കമ്പനി നിർമിച്ച തുള്ളിമരുന്നിെൻറ വിതരണം നിർത്തി വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഇൗ കമ്പനി നിർമിച്ച മരുന്നിെൻറ സ്റ്റോക്കുകൾ പിൻവലിച്ചതായും മന്ത്രാലയം അറിയിച്ചു. മറ്റ് തുള്ളിമരുന്ന് നിർമാതാക്കളുടെ മരുന്ന് പരിശോധനക്ക് വിധേയമാക്കി ആവശ്യമായ നിലവാരം ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമത്തിനും അവർക്ക് സുരക്ഷിതവും ഫലപ്രദവുമായ പോളിയോ തുള്ളിമരുന്നാണ് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനുമായി ഇൗ നിർമാതാക്കളുടെ തുള്ളിമരുന്നാണ് പോളിയോ നിർമാർജന യജ്ഞത്തിൽ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.