ന്യൂഡൽഹി: പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം ചെറുക്കാനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനുമായി പുകയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി.
മെഡിക്കൽ കോളജുകളോട് ചേർന്നുള്ള ആശുപത്രികളിൽ സൈക്യാട്രിയോ മറ്റേതെങ്കിലും വിഭാഗമോ നടത്തുന്ന പ്രത്യേക ക്ലിനിക്കായും പുകയില നിർമാർജന കേന്ദ്രം ആരംഭിക്കാമെന്ന് സർക്കുലറിൽ പറയുന്നു. ഇവ ലഹരിമുക്ത കേന്ദ്രങ്ങളായും പ്രവർത്തിക്കും. പരിശീലനത്തിനായി സ്ഥാപിച്ച ഗ്രാമ-നഗര ആരോഗ്യ കേന്ദ്രങ്ങളിലും ഈ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിർദേശിച്ചു.
വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണ ചട്ടക്കൂടിലേക്ക് പുകയില നിരോധനത്തിനായുള്ള പ്രത്യേക സേവനങ്ങളെ സംയോജിപ്പിച്ച് ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് പുകയില നിർമാർജന കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.