പുറം വേദനയും കഴുത്തുവേദനയുമെല്ലാം നമുക്കിടയിൽ സാധാരണമാകുകയാണ്. വേദനകൾക്ക് മറുമരുന്നു തേടി പരീക്ഷിക്കാത്ത ചികിത്സയില്ല എന്നതാണ് പലരുെടയും അവസ്ഥ. വ്യായാമം പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ്. കഴുത്തുവേദനയും പുറംവേദനയുമൊന്നും സ്ഥിരം വ്യായാമം ചെയ്യുന്നവർക്ക് ഒരു പ്രശ്നമേയല്ല.
നെട്ടല്ലിനും കഴുത്തിനും അൽപം സമാധാനം കിട്ടുന്ന ഒരു അഭ്യാസത്തെ പരിചയപ്പെടാം. സംഗതി യോഗയിൽ നിന്ന് വന്നതാണ്. സംസ്കൃതത്തിൽ മാർജാരാസനമെന്നും ഇംഗ്ലീഷിൽ ക്യാറ്റ് ആൻറ് കൗ എന്നും ഇൗ വ്യായാമം അറിയപ്പെടുന്നു. ആത്മാർത്ഥമായി ചെയ്യുേമ്പാൾ പൂച്ചയുടേയും പശുവിെൻറയും രൂപം മാറിമാറി വരുമെന്നതിനാലാണ് ഇതിന് ഇൗ പേര് കിട്ടിയത്.
കുട്ടികളുടെ മുന്നിൽ ആന കളിക്കുന്നതു പോലെയാണ് ഇൗ വ്യായാമം ചെയ്യാൻ നിൽക്കേണ്ടത്. കൈപ്പത്തികളും കാൽമുട്ടുകളും നിലത്ത് അമർത്തിവെക്കണം. ഇനി തലയുയർത്തി ശരീരത്തിെൻറ നടുഭാഗം താഴ്ത്തണം. പശുവിെൻറ രൂപമാണ് ഇൗ േപാസിന്.
ഇനി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് തല താഴ്ത്തുകയും നടുഭാഗം പുറത്തേക്ക് തള്ളുകയും ചെയ്യണം. കൈ മുട്ട് മടങ്ങരുത്. ഇതാണ് കാറ്റ് പോസ്. പത്ത് വീതം മൂന്ന് സെറ്റ് ചെയ്യാം. നെട്ടല്ലും കഴുത്തും പുറവുമാണ് ഗുണഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.