ചികിത്സ വൈകിയെന്ന പരാതി: വയനാട് മെഡിക്കല്‍ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരണമടഞ്ഞയാള്‍ക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍മേല്‍ മന്ത്രി വീണ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. വയനാട് മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തി.

മാരകമായി കടുവ ആക്രമിച്ചിരുന്നു. ധാരാളം മുറിവുകള്‍ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ കണ്ടിരുന്നു. രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.

വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളില്‍ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണമാണ് മരണം സംഭവിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും ഡി.എം.ഇ.യുടെ റിപ്പോര്‍ട്ടിലുണ്ട്

Tags:    
News Summary - It is reported that there was no failure on the part of Wayanad Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.