ഒരു വ്യക്തി ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് ജോലിസ്ഥലത്താണ്. മാറുന്ന ജീവിത സാഹചര്യങ്ങൾ തൊഴിൽ സംസ്കാരത്തെയും ബാധിച്ചു. ഐടി, ബാങ്കിങ്, പൊലീസ്, ആരോഗ്യം, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ സമ്മർദം വളരെ കൂടുതലാണ്. അമിത ജോലിഭാരം മൂലം സമ്മർദം താങ്ങാനാവാതെ പലരും ജോലി ഉപേക്ഷിക്കും. മറ്റു ചിലർ എരിഞ്ഞടങ്ങും. ഒരേ ജോലി ആവർത്തിച്ച് വിശ്രമമില്ലാതെ കൂടുതൽ സമയം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ക്ഷീണിച്ച അവസ്ഥയാണ് എരിഞ്ഞടങ്ങൽ. വേണ്ട സമയത്ത് ഇടപെടലുകൾ നടത്തിയില്ലെങ്കിൽ വിഷാദരോഗം പിടിപെടാം.
• സ്ഥായിയായ സങ്കടഭാവം
• മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങൾ ആസ്വദിക്കാൻ പറ്റാത്ത അവസ്ഥ
• അകാരണമായ ക്ഷീണം
• വിശപ്പില്ലായ്മ
• ഉറക്കക്കുറവ്
• ചിന്തയിലും പ്രവർത്തിയിലും വേഗക്കുറവ്
• നിരാശയും പ്രതീക്ഷ ഇല്ലായ്മയും
• ഏകാഗ്രതക്കുറവ്
• മരിക്കണമെന്നുള്ള ചിന്തയും ആത്മഹത്യാ പ്രവണതയും
അഞ്ചിൽ കൂടുതൽ ലക്ഷണങ്ങൾ ആഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ ഉടനടി മാനസികരോഗ വിദഗ്ധന്റെ സഹായം തേടണം.
• ആറ് മുതൽ 8 മണിക്കൂർ വരെ ഉറക്കം
• ലഘു വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കാം
• നല്ല സൗഹൃദങ്ങൾ നിലനിർത്താം.
• ജോലിയും ജീവിതവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താം(work life balance)
• കുടുംബത്തോടൊപ്പം ഒരു മണിക്കൂറെങ്കിലും ഗുണനിലവാരം ഉള്ള സമയം ചിലവഴിക്കുക(quality time).
• അവനവനു താല്പര്യമുള്ള കാര്യം ചെയ്യാൻ കുറച്ച് സമയം കണ്ടെത്തണം (me time)
• ജോലികളും ഉത്തരവാദിത്തങ്ങളും മുൻഗണനാക്രമത്തിൽ ചെയ്യാം.
• സമയത്തുള്ള ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം.
• ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാം.
• ജോലിയിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ സഹപ്രവർത്തകരോടോ ഉന്നതധികാരിയോടോ സഹായം തേടുന്നതിൽ മടി വിചാരിക്കേണ്ട.
• സമ്മർദ്ദം അനുഭവപ്പെടുന്നെങ്കിൽ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ തുറന്ന് പറയുക
• ജോലിയിൽ മടുപ്പ് അനുഭവപ്പെടുന്നെങ്കിൽ കുറച്ചുദിവസം അവധിയെടുത്ത് മാറിനിൽക്കാം
• ചെയ്യാൻ കഴിയാത്ത ജോലികൾ, കഴിയില്ല എന്ന് ദൃഢതയോടെ പറയണം
• സമ്മർദ്ദം താങ്ങാൻ ആവുന്നില്ലെങ്കിൽ മാനസികരോഗ വിദഗ്ധന്റെ സഹായം തേടാം.
ജീവനക്കാരുടെ മാനസിക സ്വാസ്ഥ്യം ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ കടമയാണ്. ഇതിനായി സ്ഥാപനങ്ങൾ പാലിക്കേണ്ട പ്രതിരോധ പ്രോത്സാഹന മാർഗങ്ങൾ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.
• യോഗ, മെഡിറ്റേഷൻ
• മാനസിക സ്വാസ്ഥ്യം പരിപാടികൾ
• മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുക
• സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക
• ലിംഗ അവബോധം
• സാമൂഹികവൽക്കരണ പ്രവർത്തനങ്ങൾ
• വൈകാരികബുദ്ധി പരിശീലനം
• മാനസികബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക് പ്രത്യേക ഇടപെടലുകൾ വേണം.
• മോശം ജീവിത സംഭവങ്ങൾ ഉണ്ടായവർ
• വിധവ, വിവാഹബന്ധം വേർപ്പെട്ടവർ, കുടുംബ വഴക്ക്
• ഭിന്നശേഷിക്കാർ
• ലിംഗന്യൂനപക്ഷം
• ദീർഘകാല ശാരീരിക വിഷമതകൾ ഉള്ളവർ
• വീട്ടിൽ കിടപ്പുരോഗികൾ ഉള്ളവർ
• സമ്മർദ്ദം ഏറിയ ജോലി ചെയ്യുന്നവർ (പൊലീസ്, ആർമി, ആരോഗ്യ മേഖല)
പ്രത്യേക ഇടപെടലുകൾ
• കൗൺസിലിങ് സർവീസ്
• കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ്
• ഇൻഷുറൻസ് പരിരക്ഷ
• അവധി ഇളവുകൾ
• ജോലി സമയ ഇളവുകൾ
• സാമൂഹിക/സാമ്പത്തിക പിന്തുണ
• വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സാഹചര്യം
തയാറാക്കിയത്-ഡോ. ഷാലിമ കൈരളി
(അസി. പ്രഫസർ, സൈക്യാട്രി, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.