അത്താഴം കഴിഞ്ഞ് അൽപനേരം ചന്ദ്രനെ നോക്കിയിരുന്നാൽ ചുണ്ടിൽ ഒരു കവിതയോ ഗാനമോ വരുമെന്നുറപ്പ്. ‘ചന്ദ്രനൊരു വിദ്വേഷവും മനസ്സിൽ വെക്കുന്നില്ലെ’ന്ന് ടി.എസ്. എലിയട്ട് കുറിച്ചിട്ടപോലെ നമ്മുടെ മനസ്സിലെ ഭാരങ്ങളും ഇറങ്ങിപ്പോകും. നഗരത്തിരക്കിൽ കഴിയുന്നവർക്ക് ഏറ്റവുമെളുപ്പം പ്രകൃതിയെ തൊടാനുള്ള ടിപ് കൂടിയാണിത്.
കളിക്കാനാളില്ലാതെ വിഷമിക്കുന്ന കുട്ടികളുമായി, കളിവാളുകൊണ്ട് ഒരു പയറ്റ് നടത്തിനോക്കാവുന്നതാണ്. ചിരിച്ചും കിതച്ചും അൽപനേരം കൊണ്ടുതന്നെ റിഫ്രഷാകാം. അപ്പോഴേക്കും കുട്ടികളിൽനിന്ന് കടുപ്പത്തിലൊരു വെട്ടും കിട്ടിയിട്ടുണ്ടാകും.
വലിയ അഭ്യാസിയൊന്നുമാകാതെത്തന്നെ ചില ഗുണങ്ങൾ കിട്ടാൻ ഒരു എളുപ്പവഴിയാണ് കട്ടിയുള്ള തറയിലൊന്നു മലർന്നുകിടക്കൽ. ഭാരങ്ങൾ വിട്ടൊഴിഞ്ഞപോലെ തോന്നും. മുട്ടുമടക്കി പാദങ്ങൾ തറയിൽ അമർത്തിവെക്കുക. അഞ്ചു മിനിറ്റ് നന്നായി ശ്വസിക്കുക, നട്ടെല്ലുള്ളതായി അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.