പ്രകൃതിയിലെ ഏറ്റവും മനേഹരമായ ശബ്ദമേതാണെന്നറിയാമോ? അത് പക്ഷികളുടെ ശബ്ദമാണ്. രാവിലെ എണീറ്റ് പക്ഷികളുടെ ചിലമ്പൊലികൾ ശ്രവിക്കുന്നത് മനസ്സിനെ ഉണർത്തും. പോസിറ്റിവ് മൂഡ് സൃഷ്ടിക്കും. പക്ഷിനാദങ്ങൾക്ക് കാതോർത്തിരിക്കണമെന്നില്ല. അവയുടെ ശബ്ദസാന്നിധ്യം നമ്മുടെ പശ്ചാത്തലത്തിലുണ്ടായാൽ മാത്രം മതി. അതുതന്നെ നല്ല കാര്യമാണെന്ന് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ചെറുതും വലുതുമായ ഒട്ടേറെ നേട്ടങ്ങൾ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം. പക്ഷേ, നമ്മളാരും അത് തിരിച്ചറിയാറില്ല. എന്നാൽ, നാം അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് മുന്നോട്ടുപോക്കിന് കുതിപ്പേകും.
എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ്, ആ ദിവസത്തെ നേട്ടങ്ങളുടെയും വീഴ്ചകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തണം. ശേഷം, നേട്ടങ്ങൾ -അത് എത്ര ചെറുതാണെങ്കിലും’ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ആഴ്ചയിലൊരിക്കൽ ആ കുറിപ്പ് വായിച്ചുനോക്കുക. അത് നിങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.