പെെട്ടന്നു തന്നെ ചർമത്തിനു ചുളിവ് വീഴുന്നുെവന്നത് പലർക്കുമുള്ള പരാതിയാണ്. പരസ്യങ്ങളിൽ കാണുന്ന ക്രീമുകളും മറ്റും ഉപയോഗിച്ചിട്ടും രക്ഷയില്ല. എന്നാൽ, ചർമം ചുളിയാതിരിക്കാൻ വീട്ടിൽ തന്നെ പൊടിക്കൈകൾ ശ്രദ്ധിച്ചാൽമതി.
- ചതച്ച ഇഞ്ചിയും തേനും ചേർത്ത് ചൂടാക്കിയ വെള്ളം കുടിച്ച് ദിവസം തുടങ്ങാം. ചർമത്തിെൻറ യുവത്വം നിലനിർത്താൻ ഏറ്റവും നല്ല മാർഗമാണിത്. ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ആൻറി ഒാക്സിഡൻറിെൻറ സാന്നിധ്യം കോളജനുകൾ നഷ്ടമാവാതെ സംരക്ഷിക്കും.
- മിക്ക ചായപ്പൊടികളും ചർമത്തിെൻറ യൗവനം കാത്തുസൂക്ഷിക്കുവാൻ സഹായിക്കും. ഗ്രീൻ ടീയും ബ്ര്യൂഡ് വൈറ്റ് ടീയും ചേർത്ത് ഒരു േഫസ് പാക്ക് ഉണ്ടാക്കാം. ഇത് ഇടവേളകളിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകൾ വരുന്നത് തടയും.
- കൈകളിലെ ചർമമാണ് ആദ്യം പ്രായം വിളിച്ചോതുന്നത്. പഞ്ചസാരയും നാരങ്ങനീരും േചർത്തൊരു സ്ക്രബുണ്ടാക്കി ദിവസവും തേക്കുന്നത് കൈകളിലെ ചർമം ചുളിയാതെ കാക്കാൻ സഹായിക്കും. പഞ്ചസാരയിലെ ക്രിസ്റ്റലുകൾ ഡെഡ് സെല്ലുകൾ ഉരച്ചുകളയും. നാരങ്ങനീരിലെ ഹൈേഡ്രാക്സി ആസിഡ് ചർമം ചുളിയാതെ സംരക്ഷിക്കും.
- തെക്കുകിഴക്കൻ രാജ്യങ്ങളിൽ കാണുന്ന നോനി പഴത്തിെൻറ നീര് ചർമരോഗങ്ങൾക്ക് ഉത്തമ ഒൗഷധമാണ്.
- മുന്തിരിയുടെ കുരുവിന് ചർമ സംരക്ഷണ ഗുണമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ചർമത്തിെൻറ ഇലാസ്തികത നിലനിർത്തി ഉറപ്പുള്ളതാക്കാൻ മുന്തിരിക്കുരുവിെൻറ സത്തിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.