കാലംപോകും തോറും ആളുകൾക്ക് പ്രായമാകുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലരെ കാണുേമ്പാൾ അത്ഭുതം തോന്നും. എത്രപ്രായമുണ്ടെങ്കിലും അത് തോന്നിക്കുകയില്ല. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുമുണ്ടാകും. പ്രായം തോന്നിക്കുന്നത് ഒാരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്കനുസരിച്ച് വ്യത്യാസപ്പെടും. അതോടൊപ്പം ജീവിത രീതിയും സ്വാധീനിക്കും. ആരോഗ്യകരമായ ജീവിത രീതി, ഭക്ഷണ ശീലങ്ങൾ, സ്ഥിര വ്യായാമങ്ങൾ, മാനസിക സമ്മർദം നിയന്ത്രിക്കൽ എന്നിവ ആരോഗ്യം നിലനിർത്തുന്നതിനും പ്രായമാകുന്നത് തടയുന്നതിനും സഹായിക്കും.
യഥാർഥ പ്രായത്തേക്കാൾ നിങ്ങൾക്ക് പ്രായം മതിക്കുന്നതിന് ഇടയാക്കുന്നത് ജീവിത രീതിയാണ്. ഇത് ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം:
അനാരോഗ്യകരമായ ഭക്ഷണരീതികൾ
ബേക്കറി പലഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയോടുള്ള ആർത്തി ഒഴിവാക്കണം. എപ്പോഴെങ്കിലും ഇവ കഴിക്കുന്നത് പ്രശ്നമല്ല. എന്നാൽ ഇടക്കിടെ ബേക്കറി പലഹാരങ്ങളും മധുര പലഹാരങ്ങളും കഴിക്കുന്നത് അവസാനിപ്പിക്കണം. നിരന്തരം മധുര പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കും. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം പൊണ്ണത്തടിക്കും ത്വക്കിൽ ചുളിവുണ്ടാക്കുന്നതിനും ഇടവരുത്തും. ഇതുമൂലം ശാരീരികമായി പ്രായം കൂടുതൽ തോന്നിപ്പിക്കും.
രാസവസ്തുക്കൾ കൂടുതലടങ്ങളിയ ഉത്പന്നങ്ങളുെട ഉപയോഗം
മുഖത്ത് കറുത്ത പാടുകൾ, തലമുടിയിൽ നര കയറുന്നു, തൊലിയിൽ ചുളിവു വീഴുന്നു... പ്രശ്നങ്ങൾ കണ്ടുതുടങ്ങുേമ്പാഴേ എല്ലാവരും കണ്ടെത്തുന്ന പരിഹാരമാണ് കോസ്മെറ്റിക്കുകളുടെ അമിത ഉപയോഗം. കൂടുതൽ സൗന്ദര്യ വർധക ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നു. അവ ഉപയോഗിക്കുേമ്പാൾ ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അവയിലെ രാസവസ്തുക്കളുടെ അളവ്.
കഴിക്കുന്ന ഭക്ഷണത്തിലാകെട്ട ഉപയോഗിക്കുന്ന കോസ്മെറ്റിക്കുകളിലാകെട്ട അല്ലെങ്കിൽ വൃത്തിയാക്കാനുപയോഗിക്കുന്ന ഡിറ്റർജെൻറുകളിലാകെട്ട രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇവ നമ്മുടെ ശരീരത്തെ ദോഷകരമായാണ് ബാധിക്കുന്നത്. ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നതിനുമുമ്പ് അവയിൽ എന്തെല്ലാം എത്ര അളവിൽ അടങ്ങിയിട്ടുണ്ടെന്ന് വായിച്ചു മനസിലാക്കണം. രാസവസ്തുക്കളുടെ അധിക ഉപയോഗം ശരീരകലകളെ നശിപ്പിക്കുമെന്ന് മനസിലാക്കുക.
ഉറക്കക്കുറവ്
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവർക്ക് വേഗം പ്രായമാകും. മനുഷ്യ ശരീരത്തിന് സുഗമമായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് ഉറക്കം ലഭിക്കണം. നിത്യവും എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. ഉറക്കം വേണ്ടത്ര ലഭിച്ചിട്ടില്ലെങ്കിൽ ശരീരം പ്രവർത്തനക്ഷമമാകില്ല. മുഴുവൻ സമയവും മടിപിടിച്ചിരിക്കും. കൂടാതെ ഉറക്കക്കുറവ് കണ്ണിനു ചുറ്റും കറുത്തപാടുകൾ വീഴ്ത്തുകയും ത്വക്കിെൻറ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
മദ്യത്തിെൻറ അമിത ഉപയോഗം
മദ്യം ആരോഗ്യത്തിന് ഹാനികരമാെണന്ന് എല്ലാവർക്കുമറിയാം. ശരീരത്തിെൻറ ദൈനംദിന പ്രവർത്തനങ്ങളെ മദ്യം താളംതെറ്റിക്കുകയും അതുവഴി ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
സമൂഹജീവിതം
ഇന്നത്തെ കാലത്ത് എല്ലാവർക്കും സ്വന്തം കാര്യം നോക്കാൻ തന്നെ സമയം കിട്ടുന്നില്ല എന്ന പരാതിയാണുള്ളത്. എന്നും സമൂഹ ജീവിയായിരിക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നൈറ്റ് പാർട്ടികളും ഡിന്നറുകളും മാത്രമല്ല ഇതിൽ ഉൾപ്പെടേണ്ടത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കുട്ടികളുമായും സമയം ചെലവിടാൻ ശ്രദ്ധിക്കണം. ജീവിതത്തിലെ ഒാരോ നിമിഷവും ആസ്വദിക്കണം. പ്രശ്നങ്ങളെ കുറിച്ചോർത്ത് വേവലാതിെപ്പടാതിരിക്കുക. എേപ്പാഴും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. മാനസിക സമ്മർദം കുറക്കാൻ ഇത് സഹായിക്കും. കുടുംബാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പമുള്ള യാത്ര, സുഹൃത്തുക്കൾക്കൊപ്പമുള്ള സിനിമ, യാത്ര എന്നിവ പോലും മനസിന് കുളിർമ നൽകും. മനസ് സന്തോഷിക്കുേമ്പാൾ അത് ശരീരത്തിലും തെളിഞ്ഞു കാണും. ആരോഗ്യം നല്ലതാവുകയും ചെറുപ്പം തോന്നുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.