ഇന്ത്യയിൽ വീണ്ടും കോവിഡ്; 334 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: 97 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ വീണ്ടും പുതിയ കോവിഡ് കേസുകൾ. 334 കേസുകളാണ് ഇന്ന് റി​പ്പോർട്ട് ചെയ്തത്. 2,686 സജീവ കേസുകളാണ് നിലവിൽ ചികിത്സയിലുള്ളത്.

പുതുതായി മൂന്ന് മരണങ്ങൾ ഉൾപ്പെടെ ആകെ 5,30,775 മരണങ്ങളാണ് കോവിഡ് മൂലം ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്​ട്രയിൽ 24 മണിക്കൂറിനിടെ നടന്ന രണ്ട് മരണവും കേരളത്തിൽ പുതുതായി കോവിഡ് മരണത്തിലേക്ക് ഉൾപ്പെടുത്തി ഒരു മരണവും ഉൾപ്പെടെയാണ് പുതിയ മൂന്ന് മരണങ്ങൾ.

രോഗം ഭേദമാകുന്നതിന്റെ നിരക്ക് 98.80 ശതമാനമാണ്. ഇതുവരെ രോഗം ഭേദമായവർ 4,41,54,035 പേരാണ്. അതേസമയം, രോഗത്തിന്റെ മരണ നിരക്ക് 1.94 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ആകമാനം 220.63 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു 

Tags:    
News Summary - After 97 Days, India Records More Than 300 Fresh COVID-19 Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.