എടപ്പാൾ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തോടെ ജില്ലയിൽ തലയുയർത്തി നിൽക്കുന്നു. മൂന്നുലക്ഷം രൂപയാണ് പുരസ്കാരം. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നത്. ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുക. കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതന ആശയങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം എന്നിവയും പുരസ്കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളാണ്.
പാലിയേറ്റിവ് പ്രവർത്തനമാണ് വട്ടംകുളത്ത് എടുത്തു പറയാവുന്നത്. കാൻസർ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, കിഡ്നി രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ കിറ്റ് എന്നിവയും നൽകുന്നു. വാർഡ് തലങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് ബോധവൽക്കരണ പരിപാടികൾ, രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ എന്നിവയിൽ വട്ടംകുളം മാതൃക ആരോഗ്യവകുപ്പിന്റെ പട്ടികയിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അംഗീകാരം വട്ടംകുളത്തേക്ക് കടന്നുവരാൻ വഴിയൊരുക്കിയ എല്ലാവരെയും പ്രസിഡന്റ് എം.എ. നജീബ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.