കി​ങ് ഹ​മ​ദ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്റെ എ.​ആ​ർ.​ടി ഐ.​വി.​എ​ഫ് സെ​ന്റ​ർ ഉ​ദ്ഘാ​ട​നം

എ.​ആ​ർ.​ടി ഐ.​വി.​എ​ഫ് സെ​ന്റ​ർ തു​റ​ന്നു

 മ​നാ​മ: കി​ങ് ഹ​മ​ദ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്റെ എ.​ആ​ർ.​ടി ഐ.​വി.​എ​ഫ് സെ​ന്റ​ർ, ആ​ലി​യി​ൽ സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ലെ​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ​ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത് അ​ൽ സ​യ്യി​ദ് ജ​വാ​ദ് ഹ​സ​ൻ, എ​ൻ.​എ​ച്ച്.​ആ​ർ.​എ സി.​ഇ.​ഒ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടി​വ് ടെ​ക്നോ​ള​ജി (എ.​ആ​ർ.​ടി), ഇ​ൻ വി​ട്രോ ഫെ​ർ​ട്ടി​ലൈ​സേ​ഷ​ൻ (ഐ.​വി.​എ​ഫ്) എ​ന്നി​വ​യി​ലെ ആ​ശു​പ​ത്രി​യു​ടെ പു​തി​യ സേ​വ​ന​ങ്ങ​ൾ ഇ​നി ല​ഭ്യ​മാ​ണ്.

അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്റെ കോ​ർ​പ​റേ​റ്റ് സി.​ഇ.​ഒ ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, ഗ്രൂ​പ് സി.​ഇ.​ഒ ജൂ​ലി​യ ടോ​വി എ​ന്നി​വ​ർ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.ആ​ശു​പ​ത്രി​യി​ലെ എ.​ആ​ർ.​ടി-​ഐ.​വി.​എ​ഫ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഡോ.​മ​റി​യം ദ​ഷ്തി ഹ്ര​സ്വ​മാ​യ അ​വ​ത​ര​ണം ന​ട​ത്തി. സാ​ധാ​ര​ണ രീ​തി​യി​ൽ മാ​താ​പി​താ​ക്ക​ളാ​കാ​ൻ ക​ഴി​യാ​ത്ത ദ​മ്പ​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ ആ​ധു​നി​ക​മാ​യ എ​ല്ലാ​വി​ധ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി.​സി.​സി​യി​ൽ ത​ന്നെ ആ​ദ്യ​മാ​ണ് സം​വി​ധാ​നം. ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​മാ​യ ഡോ. ​ദീ​പ​ക് എ​ബ്ര​ഹാം, സി.​ഒ.​ഒ പീ​റ്റ​ർ കെ​ന്ന​ഡി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - ART IVF Center opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.