നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.
ടി.വിക്ക് മുന്നിലടക്കം കൂടുതൽ സമയം ചെലവഴിക്കുന്നത് ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കുമെന്ന് ഇത്തരം പഠനങ്ങൾ പറയുന്നു. ദിവസം നാലു മണിക്കൂറിലധികം സ്‌ക്രീൻ ഉപയോഗിക്കുന്ന വ്യക്തികൾക്ക് വാസ്കുലർ ഡിമെൻഷ്യ, അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവക്ക് സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഹ്രസ്വകാല മെമ്മറി നഷ്ടം, വാക്കുകൾ ഓർമ്മിക്കുന്നതിലെ ബുദ്ധിമുട്ട്, ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നതിലെ ബുദ്ധിമുട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കാര്യങ്ങൽ ഇത്ര ഗുരുതരമാണെന്നതിനാൽ തന്നെ, ഇതേക്കുറിച്ചുള്ള അവബോധം അത്യന്താപേക്ഷിതമാണ്. നിയന്ത്രണമില്ലാത്ത സ്ക്രീൻ ടൈം വളരെ കുറക്കാനും തീർത്തും ഒഴിവാക്കാനും ആദ്യം ചെയ്യേണ്ടത് ഫോണിലെയും വാച്ചിലെയും മറ്റും നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ്. ഇടയ്ക്കിടെ ഫോൺ എടുത്ത് നോട്ടിഫിക്കേഷൻ നോക്കുന്നത് ഇതോടെ കുറയും. ഏറെ നേരം സ്ക്രീനിൽ സ്ക്രോൾ ചെയ്യുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന ആപ്പുകൾ കണ്ടെത്തുക എന്നതാണ് മറ്റൊരു വഴി. ഇവയിൽ നിങ്ങൾക്ക് അനുയോജ്യമായത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. യുട്യൂബ് അടക്കം ആപ്പുകളിൽ സ്ക്രീൻ ടൈം നിയന്ത്രിക്കാനുള്ള ഓപ്ഷനുകളുണ്ട്, അവയും ഉപയോഗപ്പെടുത്തുക. പ്രാഥമികമായി ഇത്രയും കാര്യങ്ങൾ ചെയ്താൽ തന്നെ മുതിർന്നവർക്ക് വലിയ അളവിൽ സ്ക്രീൻ ടൈം നിയന്ത്രിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.