നാലുമിനിറ്റിനകം കോവിഡ് കണ്ടെത്താം; പുതിയ പരിശോധന രീതിയുമായി ചൈന

ബെയ്ജിങ്: നാലുമിനിറ്റ് കൊണ്ട് കോവിഡ് പരിശോധിക്കാൻ സാധിക്കുന്ന വിദ്യ വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ. പുതിയ രീതി വഴി പി.സി.ആർ ലാബ് പരിശോധനപോലെ കൃത്യമായ ഫലം ലഭിക്കുമെന്നും അവകാശവാദമുണ്ട്.

നിലവിൽ കോവിഡ് പരിശോധനയിൽ ഏറ്റവും കൃത്യമായ പരിശോധന രീതി പി.സി.ആർ ആണ്. എന്നാൽ, ഫലം ലഭിക്കാൻ മണിക്കൂ​റുകളെടുക്കും. 

ഇതിനു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചതെന്ന് ചൈനയിലെ ഫുദാൻ യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ഇലക്ട്രോ ​മെക്കാനിക്കൽ ബയോസെൻസർ ഉപയോഗിച്ചാണ് കോവിഡ് വൈറസിനെ കണ്ടെത്തുന്നതെന്നും ഗവേഷകർ അറിയിച്ചു.

ഷാങ്ഹായിലെ 33 പേരെയാണ് ട്രയൽ പരിശോധനക്ക് വിധേയമാക്കിയത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധന കിറ്റ് നിർമാതാക്കൾ ചൈനയാണ്.

Tags:    
News Summary - Chinese Scientists Say New Covid Test Gives Results Within 4 Minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.