ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 7171 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്.
രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.