കൊച്ചി: കോവിഡ് പ്രതിരോധ ചികിത്സ പ്രോട്ടോകോൾ കേന്ദ്ര ആരോഗ്യവകുപ്പിെൻറ മാർഗരേഖക്ക് അനുസൃതമായി പരിഷ്കരിക്കണമെന്ന് ഹോമിയോപതി സംഘടനകളുടെ ഏകോപന സമിതിയായ ഹോമിയോപതിക് യുനൈറ്റഡ് മൂവ്മെൻറ് -കേരള (എച്ച്.യു.എം) ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹോമിയോപതി ഉൾപ്പെടെ എല്ലാ വൈദ്യശാസ്ത്ര ശാഖകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തണം. എല്ലാ മാസവും സർക്കാർതലത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് ഫലപ്രദമായി നൽകാൻ നടപടിയെടുക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും വേണം -എച്ച്.യു.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.