ഡിനു

ഡിനു യാത്രയായി; നിരവധി പേർക്ക്​ പുതുജീവിതം നൽകി

അബൂദബി: ഡിനുവിന്‍റെ പ്രവാസംവിട്ടുള്ള അന്ത്യയാത്ര വെറുതേയല്ല; മരണത്തിലും അനേകരെ പുതുജീവിതത്തിലേക്കു നയിച്ചുകൊണ്ടാണ് ആ മടക്കം. യു.എ.ഇയില്‍ ജോലിചെയ്തുവന്ന ഡിനു മരണശേഷം തന്റെ അവയവങ്ങള്‍ ദാനംചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടിരുന്നു. തനിക്ക് കമ്പനിയില്‍നിന്ന് റിട്ടയര്‍മെന്റിനുശേഷം ലഭിക്കാനുള്ള ബാക്കി ശമ്പളം വാങ്ങിക്കാനാണ് നാട്ടില്‍നിന്ന് അബൂദബിയില്‍ എത്തിയത്. ഇതിനിടെ മരിക്കുകയായിരുന്നു.

സമ്മതപത്രത്തില്‍ ഒപ്പിട്ടിരുന്നതിനാല്‍ മരണത്തോടെ അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ അവയവങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്ന് യു.എ.ഇ-ഇന്ത്യന്‍ എംബസികള്‍, ഏറെ ബഹുമാനാദരവുകളോടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. തിങ്കളാഴ്ച രാത്രി 11നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഡിനുവിന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കും. എറണാകുളം മട്ടാഞ്ചേരി കോട്ടുങ്ങല്‍ ശശിയുടെ മകനാണ് 49കാരനായ ഡിനു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Tags:    
News Summary - Dinu's death- Gave new life to many people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.