ആവികൊണ്ടാല്‍ എന്താണ് ഗുണം? വൈറസ് നശിക്കുമോ?

കോവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ മുന്‍കരുതലെന്നോണം ഏറെ പേര്‍ നിര്‍ദേശിക്കുന്നതും വീടുകളില്‍ ചെയ്യാന്‍ സമൂഹമാധ്യമങ്ങളിലൂടെ അടക്കം പറയുന്നതുമായ ഒന്നാണ് ആവി പിടിക്കല്‍. കോവിഡിനെ തടയും, ഭേദമാക്കും എന്ന അര്‍ത്ഥത്തില്‍ വരെ ആളുകള്‍ ആവികൊള്ളല്‍ / സ്റ്റീമിങ് നിര്‍ദേശിക്കുന്നു. ചിലയിടങ്ങളില്‍ കൂട്ട സ്റ്റീമിങ് പരിപാടികള്‍ വരെ നടത്തിയതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍, ആവികൊള്ളുന്നത് അണുബാധയെ തടയുമോ? രോഗം ബാധിച്ചവരില്‍ വൈറസിനെ കൊല്ലുമോ? ഇക്കാര്യം അറിയാം...

പനി, ശരീരവേദന ഇങ്ങനെ നിരവധി ലക്ഷണങ്ങളോടെയാണ് പലപ്പോഴും കോവിഡ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ ജലദോഷം, മൂക്കടപ്പ്, സൈനസൈറ്റിസ് എന്നിവക്ക് സമാനമാണെങ്കില്‍ ആവികൊള്ളുന്നത് കൊണ്ട് ആശ്വാസം ലഭിക്കും.

ഒറ്റക്ക് വായു സഞ്ചാരമുള്ള മുറിയില്‍ വെച്ചായിരിക്കണം ആവികൊള്ളേണ്ടത്. ചൂടുവെള്ളം വെച്ച പാത്രത്തില്‍നിന്നും ആവികൊള്ളുന്നയാളുടെ തല 12 ഇഞ്ച് അകലെയായിരിക്കണം. രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ പതുക്കെ ദീര്‍ഘമായി ശ്വസിക്കുകയാണ് ചെയ്യേണ്ടത്. ആവികൊള്ളുന്നതും ശരിയായ വിധത്തില്‍ ചെയ്തില്ലെങ്കില്‍ ചര്‍മ്മത്തിനടക്കം കേട് സംഭവിക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

എന്നാല്‍, ഇതുകൊണ്ട് ശ്വസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് മനസ്സിലാക്കുക. ന്യൂമോണിയക്കോ ശ്വാസകോശത്തിന്റെ ഏതെങ്കിലും അവസ്ഥക്കോ ചികിത്സയാവില്ല. ആവികൊള്ളുന്നതിലൂടെ വൈറസ് നശിക്കുകയില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Tags:    
News Summary - Does steaming help in Covid?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.