ഡോ. റെഡ്​ഡീസിന്‍റെ കോവിഡ്​ ഗുളികക്ക്​ 35 രൂപ​; അടുത്തയാഴ്ച വിപണിയിൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന മോ​ൽ​നു​പി​രാ​വി​ർ ഗു​ളി​ക 35 രൂ​പ​ക്ക്​ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ഡോ. ​റെ​ഡ്​​ഡീ​സ്​ ല​ബോ​റ​ട്ട​റി. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ രാ​ജ്യ​മെ​ങ്ങു​മു​ള്ള ഫാ​ർ​മ​സി​ക​ളി​ൽ മ​രു​ന്ന്​ ല​ഭ്യ​മാ​കും. മോ​ൽ​ഫ്ലു എ​ന്ന ബ്രാ​ൻ​ഡ്​ നാ​മ​ത്തി​ലാ​യി​രി​ക്കും മോ​ൽ​നു​പി​രാ​വി​ർ പു​റ​ത്തി​റ​ക്കു​ക.

ഒ​രു സ്​​ട്രി​പ്പി​ൽ 10 ക്യാ​പ്സൂ​ളു​ക​ളു​ണ്ടാ​കും. അ​ഞ്ചു​ദി​വ​സം കാ​ല​യ​ള​വി​ൽ 40 ഗു​ളി​ക​ക​ളാ​ണ്​ ചി​കി​ത്സ കോ​ഴ്​​സ്. ഇ​തി​നാ​യി ആ​കെ 1400 രൂ​പ മാ​ത്ര​മേ ചെ​ല​വാ​കു​ക​യു​ള്ളൂ​വെ​ന്നും റെ​ഡ്​​ഡീ​സ്​ ലാ​ബ്​ വ​ക്താ​വ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ്​ അ​ടി​യ​ന്ത​ര കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ മോ​ൽ​നു​പി​രാ​വി​ർ പു​റ​ത്തി​റ​ക്കാ​ൻ ഡോ. ​റെ​ഡ്​​ഡീ​സി​ന്​ ഡ്ര​ഗ്സ്​​ ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ്​ ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്. മോ​ൽ​നു​പി​രാ​വി​ർ ജ​ന​റി​ക്​ ശ്രേ​ണി​യി​ലു​ള്ള മാ​ൻ​കൈ​ൻ​ഡ്​ ഫാ​ർ​മ​യു​ടെ മോ​ലു​ലൈ​ഫ്​ ക്യാ​പ്​​സ്യൂ​ളി​നും ഇ​തേ വി​ല​ത​ന്നെ​യാ​കും ഈ​ടാ​ക്കു​ക.

Tags:    
News Summary - Dr. Reddy’s prices anti-COVID-19 molnupiravir capsules at ₹35 each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.