10,000 കടന്ന് ദൈനംദിന കോവിഡ്; അടുത്ത ദിവസങ്ങളിലും കേസ് കൂടുമെന്ന് സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസത്തെ കോവിഡ് കേസുകളുടെ 10,000 കടന്നു. 10,158 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 30 ശതമാനം വർധനവാണ് കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 44,998 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്നലെ 7,830 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 4.42 ആയി ഉയർന്നിട്ടുണ്ട്.

അടുത്ത 10-12 ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരുമെന്നും അതിനു ശേഷം രോഗനിരക്ക് കുറയുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

നിലവിൽ ഒമിക്രോണിന്റെ XBB.1.16 എന്ന ഉപവകഭേദമാണ് വ്യാപിക്കുന്നത്. അതിൽ ഭയപ്പെടേണ്ടതില്ലെന്നും വാക്സിൻ ഇത് ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വർധിച്ച് വരുന്നതോടെ രാജ്യത്ത് വീണ്ടും കോവിഷീൽഡ് ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - India Records 10,158 New Covid Cases, 30% More Than Yesterday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.