ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3016 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിൽ നിന്ന് 40 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ദൈനംദിന രോഗസ്ഥിരീകരണ നിരക്ക് 2.7 ആയി വർധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെത്. കോവിഡ് ബാധിച്ചുള്ള മരണം ആകെ 5,30,862 ആയി ഉയർന്നു. 14 മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ പുതുതായി രേഖപ്പെടുത്തിയത്. അതിൽ മൂന്നെണ്ണം മഹാരാഷ്ട്രയിൽ നിന്നും രണ്ടെണ്ണം ഡൽഹിയിൽ നിന്നും ഒന്ന് ഹിമാചൽ പ്രദേശിൽ നിന്നുമാണ്. എട്ടെണ്ണം കേരളത്തിൽ നേരത്തെ നടന്ന മരണങ്ങൾ കോവിഡ് മൂലമാണെന്ന് തിരിഞ്ഞറിഞ്ഞതാണിത്.
രോഗ ബാധ വർധിച്ചതോടെ നിരവധി സംസ്ഥാനങ്ങൾ കോവിഡ് സംബന്ധിച്ച് ജാഗ്രത നിർദേശം നൽകുന്നത് സംബന്ധിച്ച് ഈ ആഴ്ച തീരുമാനമെടുക്കാനിരിക്കുകയാണ്. ഡൽഹി സർക്കാർ തലസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.