ന്യൂഡൽഹി: ചൈനയിലെ പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ സംയുക്തസമിതി യോഗം ചേർന്നിരുന്നു. നിലവിൽ ചൈനയിലുള്ള അവസ്ഥ വിലയിരുത്താനും രോഗത്തിനെതിരെ ഇന്ത്യ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനും യോഗം വിളിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ആശുപത്രികൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് യോഗത്തിൽ പങ്കെടുത്തത്.
ആർ.എസ്.വി, എച്ച്.എം.പി.വി പോലുള്ള വൈറസുകളുടെ വ്യാപനം സാധാരണയായി ഈ സമയത്ത് ഉണ്ടാവുറുണ്ട്. ഈ വൈറസുകൾ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇക്കാലത്ത് വ്യാപിക്കാറുണ്ട്.
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം ഉണ്ടാവുന്നുണ്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത്. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.