സംസ്ഥാനത്ത് 44 പേർക്ക്കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക്കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇത് വരെ 107 ഒമിക്രോൺ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഇന്ന് സ്ഥിരീകരിച്ചതിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. 12 രോഗികൾ എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലത്തും, എട്ടെണ്ണം തിരുവനന്തപുരത്തും, തൃശ്ശൂരിൽ നാല് കേസുകളും സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളിൽ 14 ഒമിക്രോൺ രോഗികൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 41 യാത്രക്കാർക്കും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 52 പേർക്കും രോഗം സ്ഥിരീകരിച്ചു.

Tags:    
News Summary - Omicron kerala update 2021 december 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.