കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ സിറ്റി ക്ലിനിക് ഗ്രൂപ് കുവൈത്ത് മെഡിക്കൽ അസോസിയേഷനുമായി (കെ.എം.എ) സഹകരിച്ച് കൗമാര ആരോഗ്യം സംബന്ധിച്ച് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ‘കൗമാരത്തിന്റെ അർഥവും സത്തയും’ തലക്കെട്ടിൽ ഈ മാസം 25, 26, 27 തീയതികളിലാണ് കോൺഫറൻസ്. 25ന് സാൽമിയയിലെ റാഡിസൺ ബ്ലൂ ആണ് വേദി. ജനറൽ പ്രാക്ടിഷണർമാരെ ലക്ഷ്യമിട്ടുള്ള കോൺഫറൻസിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ശിശുരോഗ വിദഗ്ധർ പങ്കെടുക്കും.
രജിസ്ട്രേഷൻ സൗജന്യമാണ്. 26ന് കുവൈത്ത് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് ക്രൗൺ പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. 27ന് പ്രവാസി വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ളതാണ് കോൺഫറൻസ്. ഖൈത്താനിലെ കാർമൽ സ്കൂൾ ഓഡിറ്റോറിയമാണ് വേദി. മൂന്നു ദിവസത്തെ കോൺഫറൻസിൽ കൗമാര ആരോഗ്യ മേഖലയിൽ വർഷങ്ങളുടെ വൈദഗ്ധ്യമുള്ള സി.എം.സി വെല്ലൂർ, ഇന്ത്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. കൗമാരക്കാരുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുക എന്നിവയാണ് കോൺഫറൻസ് വഴി ലക്ഷ്യമിടുന്നത്. കോൺഫറൻസിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പോസ്റ്റർ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങൾക്ക്: 1880020 നമ്പറിലും cityclinicworkshop23@gmail.com ലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.