പ​ത്ത​നം​തി​ട്ടയിൽ 569 എച്ച്.ഐ.വി ബാധിതർ; ഒരുവർഷത്തിനിടെ 11 പേ​ർ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​കെ എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ 569. 2020 ഡി​സം​ബ​ർ മു​ത​ൽ 2021 ന​വം​ബ​ർ വ​രെ 11 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പു​തി​യ നാ​ലു കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വീ​തം പെ​ൻ​ഷ​ൻ ന​ൽ​കി വ​രു​ന്ന​താ​യി ഡി.​എം.​ഒ അ​റി​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് 338 പേ​ർ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റും ന​ൽ​കു​ന്നു​ണ്ട്. ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തിെൻറ ഭാ​ഗ​മാ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച ​െവെ​കീ​ട്ട് 5.30 ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ദീ​പം​തെ​ളി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ടി. സ​ക്കീ​ർ​ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ദീ​പം തെ​ളി​ക്ക​ൽ ന​ട​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന എ​യ്ഡ്സ് ദി​നാ​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ക്കും. 

Tags:    
News Summary - There are 569 HIV positive people in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.