ന്യൂയോർക്: ലോക ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കും വാക്സിനേഷൻ ലഭ്യമാക്കാൻ സാധിച്ചാൽ കോവിഡ് മഹാമാരിയുടെ തീവ്രഘട്ടം ഈ വർഷം മധ്യത്തോടെ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്.
കേപ്ടൗണിലെ ബയോടെക്നോളജി കമ്പനിയായ ആഫ്രിജൻ ബയോളജിക്സ് ആൻഡ് വാക്സിൻസ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ആഫ്രിക്കൻ കമ്പനി മോഡേണ വാക്സിൻ ഉൽപാദനത്തിനൊരുങ്ങുന്നത്.
നവംബറിൽ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് തയാറാകും. 2024 ൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ വാക്സിൻ നിർമിക്കുന്ന സ്ഥിതിയുണ്ടായാൽ കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ കഴിയുമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.