കുറഞ്ഞ വിലയും കൂടുതൽ മൈലേജും, മികച്ച അഞ്ച് ബൈക്കുകൾ ഇതാ...

ഹീറോ മോട്ടോകോർപ്പ്, ബജാജ്, ടി.വി.എസ് എന്നീ കമ്പനികൾ സാധാരണക്കാരന് എന്നും പ്രിയപ്പെട്ടതാണ്. കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള ബൈക്കുകളാണ് ഈ കമ്പനികളുടെ പ്രത്യേകത. ഒരു ലക്ഷം രൂപക്ക് താഴെ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന അഞ്ച് മികച്ച മൈലേജ് ബൈക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹീറോ എച്ച്.എഫ് ഡീലക്സ്

2013-ൽ ആണ് എച്ച്.എഫ് ഡീലക്സ് പുറത്തിറക്കിയത്. 7.91 bhp പരമാവധി കരുത്ത് നൽകുന്ന 97.2 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത്.


ഒരു ലിറ്റർ പെട്രോളിന് 65 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. 55021 രൂപയാണ് വില. (എക്സ് ഷോറും)

ബജാജ് സി.ടി 110

8.48 bhp പരമാവധി കരുത്ത് നൽകുന്ന 115.45 സി.സി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹൃദയം.


4-സ്പീഡ് ഗിയർബോക്സാണ് ഉള്ളത്. പരമാവധി 70 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്. 59041 രൂപയാണ് വില (എക്‌സ് ഷോറൂം).

ബജാജ് പ്ലാറ്റിന 110

ബജാജിന്‍റെ ഏറ്റവും കൂടുതൽ വിൽപനയുള്ള മോഡലാണ് പ്ലാറ്റിന 110.


സി.ടി 110 ന്റെ അതേ 115.45 സി.സി സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിലും ഉള്ളത്. 70 മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.67,673 രൂപയാണ് വില (എക്സ്-ഷോറൂം)

ബജാജ് പ്ലാറ്റിന 100

പട്ടികയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർസൈക്കിൾ പ്ലാറ്റിന 100 ആണ്. 4-സ്പീഡ് ട്രാൻസ്മിഷനോടുകൂടിയ 102 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് വരുന്നത്.


എഞ്ചിൻ പരമാവധി 7.9 bhp കരുത്തും 72 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു. പട്ടികയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയോടൊപ്പം വില ഏറ്റവും കുറവും ഈ മോഡലിനാണ്. 52,734 രൂപയാണ് വില. (എക്സ്-ഷോറൂം) .

ടി.വി.എസ് സ്പോർട്

എയർ കൂൾഡ് യൂണിറ്റും 8.18 bhp കരുത്ത് നൽകുന്ന 109.7 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിനുമായാണ് ടി.വി.എസ് സ്‌പോർട് എത്തുന്നത്.


4-സ്പീഡ് ട്രാൻസ്മിഷനാണ്. 70 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു. 61,601 രൂപയാണ് (എക്‌സ് ഷോറൂം) ഇപ്പോഴത്തെ വില.

Tags:    
News Summary - 5 Best Mileage Bikes: Bajaj Platina, Hero HF Deluxe, TVS Sport and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.