ഒരു സൂപ്പർകാർ റോഡിലൂടെ ചീറിപ്പാഞ്ഞുപോയാൽ നോക്കാതിരിക്കാൻ ഒരിക്കലും ഒരു വാഹനപ്രേമിക്ക് കഴിയില്ല. അതിന്റെ മുരൾച്ചയും സ്‌റ്റൈലും കുറച്ചൊന്നുമല്ല കാണിയെ അമ്പരപ്പിക്കുക, അപ്പോൾ പല നിറത്തിലൂം മോഡലിലുമുള്ള ഒരു കൂട്ടം ലംബോർഗിനി കാറുകൾ നിരത്തിലൂടെ ചീറിപ്പാഞ്ഞു പോയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
71 ലംബോർഗിനികളാണ് കഴിഞ്ഞ ദിവസം നിരയായി മസൂറിയുടെ മനോഹരമായ മലനിരകൾക്കിടയിലൂടെ ഇടിമുഴക്കവുമായി കടന്നു പോയത്. വിവിധവർണങ്ങളിലുള്ള കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാറുകൾ കടന്നുപോകുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലംബോർഗിനി ജിറോ ഇവന്റിന്റെ ഭാഗമായാണ് വാഹനവ്യൂഹം കടന്നുപോയത്.
മാധ്യമപ്രവർത്തകനായ സിരീഷ് ചന്ദ്രനാണ് വിഡിയോ പങ്കുവച്ചത്. ഒഴുകി നീങ്ങുന്ന ആഡംബരകാറുകളുടെ ദൃശ്യം റോഡിലെ മറ്റ് യാത്രക്കാരെ അമ്പരപ്പിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. വാഹനങ്ങൾ വശത്തേക്ക് നിർത്തി നിരവധി യാത്രക്കാർ ആ കാഴ്ച ആസ്വദിക്കുകയും മൊബൈൽഫോണിൽ പകർത്തുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.