ത്രീ സീരീസ് സെഡാന്റെ പെർഫോമൻസ് മോഡൽ പുറത്തിറക്കി ബി.എം.ഡബ്ല്യു. എം 340 ഐ എക്സ് ഡ്രൈവിന്റെ എക്സ് ഷോറും വില 69.20 ലക്ഷം രൂപയാണ്. ഉയര്‍ന്ന പ്രകടനപരതയും അപ്ഡേറ്റ് ചെയ്ത കോസ്‌മെറ്റിക് മാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ആധുനികമായ നിരവധി സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പുതിയ എല്‍ഇഡി ഡി.ആർ.എല്ലുകള്‍, അലോയ് വീലുകള്‍, കിഡ്നി ഗ്രില്ലുകള്‍ എന്നിവ ചേര്‍ത്ത് ബിഎംഡബ്ല്യു 340 ഐയുടെ എക്സ്റ്റീരിയര്‍ കമ്പനി മനോഹരമായി നവീകരിച്ചു. ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡാണ്. എം സ്പോര്‍ട്ട് ഡിഫറന്‍ഷ്യല്‍, എം സ്പോര്‍ട്ട് ബ്രേക്കുകള്‍, എം സ്പെസിഫിക് സസ്പെന്‍ഷന്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
ഇരട്ട സ്‌ക്രോള്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച 3.0-ലിറ്റര്‍ സ്ട്രെയിറ്റ്-സിക്സ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. 5,500-6,500 ആർ.പി.എമ്മില്‍ 368.8 ബി.എച്ച്.പി കരുത്തും 1,900-5,000 ആർ.പി.എമ്മില്‍ല്‍ 500 എൻ.എം പീക്ക് ടോര്‍ക്കും എഞ്ചിൻ പുറത്തെടുക്കും. 8-സ്പീഡ് ടോർക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കും. 4.4 സെക്കന്‍ഡില്‍ 0-100km/h വേഗത കൈവരിക്കും. 250km/h പരമാവധി വേഗത കൈവരിക്കാനും വാഹനത്തിന് കഴിയും.
ദ്രാവിറ്റ് ഗ്രേ, സണ്‍സെറ്റ് ഓറഞ്ച്, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ മൂന്ന് മെറ്റാലിക് കളര്‍ ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക. ഹണികോമ്പ് മെഷും മുന്‍ ബമ്പറില്‍ താഴെയായി നല്‍കിയിരിക്കുന്ന എയര്‍ ഡാമും കാണാം. പുതിയ അഡാപ്റ്റീവ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകള്‍, എം-സ്‌പെസിഫിക് ഡോര്‍ സില്‍സ്, പുതിയ 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും എം 340 ഐയിൽ കാണാം.
ഇന്റീരിയറിൽ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേകളാണ്. 16 സ്പീക്കറുകളും ഒമ്പത് ചാനലുകളും 464വാട്സ് ഡിജിറ്റല്‍ ആംപ്ലിഫയര്‍ എന്നിവയുള്ള പ്രീമിയം ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവുമായി ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ബന്ധിപ്പിച്ചിരിക്കുന്നു.
ബ്ലൂ/ബ്ലാക്ക് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടുകൂടിയ കറുപ്പ് നിറത്തിലുള്ള അല്‍കന്റാര സെന്‍സാടെക് അപ്ഹോള്‍സ്റ്ററി, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, എം ഡിജിറ്റല്‍ കീ എന്നിവ മറ്റ് സവിശേഷതകളാണ്. പെർഫോമൻസ് ഇഷ്ടപ്പെടുന്ന സെഡാൻ പ്രേമികൾക്ക് തീർച്ചയായും എം 340 ഐ എക്സ് ഡ്രൈവ് വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.