ഇന്ത്യയിൽ ആദ്യമായി മാക്സി സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ബി.എം.ഡബ്ല്യു മോേട്ടാറാഡ്. സ്കൂട്ടറിെൻറ ചിത്രവും കമ്പനി ടീസ് ചെയ്തിട്ടുണ്ട്. എന്നാൽ വാഹനത്തിെൻറ പേരോ വിലയോ പുറത്തുവിട്ടിട്ടില്ല. ബിഎംഡബ്ല്യു സി 400 എക്സ്, ബിഎംഡബ്ല്യു സി 400 ജിടി എന്നിവയിൽ ഏതെങ്കിലും ഒന്ന് രാജ്യത്ത് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് വാഹനങ്ങളും ഇൗ വർഷം ആദ്യം പരിഷ്കരിച്ചിരുന്നു. രണ്ട് സ്‌കൂട്ടറുകളും 350 സിസി എഞ്ചിനുമായാണ് വരുന്നത്. ബിഎംഡബ്ല്യു സി 400 ജിടിക്കാണ് ഇന്ത്യയിൽ എത്താനുള്ള കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 350 സിസി എഞ്ചിന് 2021 ൽ പുതിയ 'ഇ-ഗ്യാസ്' സംവിധാനവും നൽകിയിരുന്നു. അപ്‌ഡേറ്റ് ചെയ്ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് 'ഇ-ഗ്യാസ്'. പരിഷ്കരിച്ച എഞ്ചിൻ മാനേജുമെൻറ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഓക്സിജൻ സെൻസറും പരിഷ്കരിച്ച സിലിണ്ടർ ഹെഡും എക്സോസ്റ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സ്കൂട്ടറിനെ യൂറോ വി എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കും. 7,500 ആർപിഎമ്മിൽ 33.5 ബിഎച്ച്പി കരുത്തും 5,750 ആർപിഎമ്മിൽ 35 എൻഎം ടോർക്കും വാഹനത്തിന് ലഭിക്കും. രണ്ട് സ്കൂട്ടറുകളിലെയും സിവിടി ഗിയർബോക്സ് അപ്‌ഡേറ്റുചെയ്‌തു.
Are you ready to rise to the next level of urban riding? BMW Motorrad India's first Maxi-scooter is debuting soon.
— BMWMotorrad_IN (@BMWMotorrad_IN) July 16, 2021
Watch this space for more! #UrbanMobility#MakeLifeARide #BMWMotorradIndia #BMWMotorrad pic.twitter.com/Yu3wLbrUTF
പുതിയ ക്ലച്ച് സ്പ്രിംഗുകൾ മികച്ച ത്രോട്ടിൽ പ്രതികരണത്തോടൊപ്പം സുഗമമായ പവർ ഡെലിവറിക്കും കാരണമാകും. ബിഎംഡബ്ല്യു സി 400 ജിടിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (എഎസ്‌സി) സിസ്റ്റവും ഉൾപ്പെടുന്നു. രണ്ട് ബിഎംഡബ്ല്യു സ്കൂട്ടറുകളുടെയും ടോപ്പ് സ്പീഡ് 139 കിലോമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.