തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രിക് വാഹന (ഇ.വി) റീചാർജിങ് സംവിധാനം ആധുനികവത്കരിക്കാൻ കെ.എസ്.ഇ.ബി തീരുമാനം. പി.പി.പി മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി പരീക്ഷണാർഥം ആദ്യം കൊച്ചിയിൽ തുടങ്ങും. തുടർന്ന്, സംസ്ഥാനത്തെ മറ്റ് കോർപറേഷൻ പരിധിയിലും ഇവ ആരംഭിക്കും.
നിലവിലുള്ള 63 ചാർജിങ് സ്റ്റേഷനുകളും ‘റിഫ്രഷ് ആൻഡ് റീചാർജ്’ രീതിയിൽ വികസിപ്പിക്കും. റീ ചാർജിങ്ങിന് നിലവിൽ ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഒഴിവാക്കിയുള്ള ‘ആപ്-ലെസ് ഇ.വി ചാർജിങ്’ ആണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഗൂഗ്ൾ മാപ്, മാപ് മൈ ഇന്ത്യ അധികൃതരുമായി ചർച്ചനടത്തി. കഫതീരിയ, ടോയ്ലെറ്റ് സംവിധാനങ്ങളും ഒരുക്കും. പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.