ഏഷ്യയിലെ ആദ്യത്തെ പറക്കും കാർ നിർമിച്ച് ചെന്നൈ ആസ്ഥാനമായുള്ള കമ്പനി. 'വിനാറ്റ'എയറോമൊബിലിറ്റിയാണ് ഹൈബ്രിഡ് ഇലക്ട്രിക് ഫ്ലൈയിങ് കാർ നിർമിച്ചത്. നിർമാണം പൂർത്തിയായ പറക്കും കാറിെൻറ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. രണ്ട് സീറ്റർ ഫ്ലൈയിങ് കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്. 1300 കിലോഗ്രാം ടേക്ക് ഓഫ് ഭാരം കൈകാര്യം ചെയ്യാൻ കഴിയും. പാരച്യൂട്ടും നിരവധി എയർബാഗുകൾ പിടിപ്പിച്ച കോക്പിറ്റും വാഹനത്തിന് ലഭിക്കും.
ഒക്ടോബർ അഞ്ചിന് ലണ്ടനിലെ എക്സൽ, ഹെലിടെക് എക്സിബിഷനിൽ വിനാറ്റ പുറത്തിറക്കും. ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറാണ് വിനാറ്റയെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ പറക്കുംകാറുകൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിൽ ചിലതൊക്കെ പരീക്ഷണ പറക്കലുകളും നടത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ് പാനലുകളാണ് വിനാറ്റയിലുള്ളത്. ആഡംബരപൂർണമായ ഇൻറീരിയറും ആകർഷകമായ ബാഹ്യരൂപവുമാണ് വിനാറ്റക്കുള്ളത്.
300 ഡിഗ്രി കാഴ്ച നൽകുന്ന പനോരമിക് വിൻഡോയാണ് കാറിലുള്ളത്. ഹൈബ്രിഡ് ഫ്ലൈയിങ് കാറിന് 100 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാനാവും. 120 കിലോമീറ്റർ/മണിക്കൂർ വേഗതയാണുള്ളത്. പരമാവധി ഫ്ലൈറ്റ് സമയം 60 മിനിറ്റാണ്. 3,000 അടി ഉയരത്തിൽ പറക്കാനാവും. വിമാനത്തിൽ ഒന്നിലധികം പ്രൊപ്പല്ലറുകളും മോട്ടോറുകളും ഉണ്ട്. ഒന്നോ അതിലധികമോ മോട്ടോറുകളോ പ്രൊപ്പല്ലറുകളോ പരാജയപ്പെടുകയാണെങ്കിൽ, മറ്റുള്ളവ ഉപയോഗിച്ച് സുരക്ഷിതമായി വിമാനം ഇറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.