ഫ്രഞ്ച് വാഹന നിർമാതാവായ സിട്രോണിന്‍റെ രാജ്യത്തെ ആദ്യ മോഡലിന്‍റെ നിർമാണം ആരംഭിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്‍റിലാണ് ആദ്യ എസ്.യു.വി ആയ സിട്രോണ്‍ സി5 എയര്‍ക്രോസ് നിര്‍മിക്കുന്നത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ആദ്യ സിട്രോണ്‍ ബ്രാന്‍ഡ് വാഹനമാണ്. ഈ ത്രൈമാസം തന്നെ വാഹനം വിപണിയിൽ എത്തുമെന്നാണ് കമ്പനിവൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിൽ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് സിട്രോണ്‍ സി 5 എസ് യുവി ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് ഇന്ത്യയ്ക്കു വേണ്ടി പുറത്തിറക്കുന്ന വ്യത്യസ്തമായ നിരവധി വാഹനങ്ങളില്‍ ആദ്യത്തേതായിരിക്കും സി5 എയര്‍ക്രോസ് എന്ന് സ്റ്റെല്ലാന്റിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും പിസിഎ ഓട്ടോമോബൈല്‍ ഇന്ത്യ ചെയര്‍മാനുമായ ഇമ്മാനുവല്‍ ഡെലെ പറഞ്ഞു.
സിട്രോൺ എന്ന വമ്പൻ
100 വർഷത്തെ പാരമ്പര്യമുള്ള ഫ്രഞ്ച് വാഹന നിർമാതാവാണ് സിട്രോൺ. 1919ലാണ് കമ്പനി ആരംഭിക്കുന്നത്. യൂറോപ്പിന്‍റെ പ്രിയ വാഹനനിർമാതാക്കളിൽ ഒരാളാണിവർ. 'അംബാസഡർ' നിർമാതാക്കളായിരുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്‍റെ ഉടമസ്ഥരായ സി.കെ ബിർല ഗ്രൂപ്പുമായി കൈകോർത്താണ് സിട്രോൺ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യ സിട്രോൺ ഷോറൂം ഡൽഹിയിലെ നരൈയ്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തനം ആരംഭിക്കുക.
180 എച്ച്പി ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാവും പുതിയ എസ്.യു.വിയിൽ വരിക. 8 സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന്. ഇന്ധനക്ഷമത പരമാവധി വർധിപ്പിക്കുന്നതിന് വാഹനം നിത്തിയിടുേമ്പാൾ എഞ്ചിൻ ഓഫാവുകയും പിന്നീട് താനേ ഓണാവുകയും ചെയ്യുന്ന സംവിധാനവും വാഹനത്തിൽവരും. പ്രോഗ്രസ്സീവ് ഹൈഡ്രോളിക് കുഷ്യൻ സജ്ജീകരിച്ച സസ്പെൻഷൻ സിസ്റ്റം മികച്ചതാണ്.
തിരഞ്ഞെടുത്ത മോഡിനെ ആശ്രയിച്ച് ചക്രങ്ങളിലേക്ക് ഡ്രൈവ് ഫലപ്രദമായി മാറ്റുന്ന ഗ്രിപ്പ് കൺട്രോൾ സിസ്റ്റം എന്ന് വിളിക്കുന്ന സാങ്കേതികതയും സിട്രോണിലുണ്ട്. സുരക്ഷാ കിറ്റിൽ ഓഫർ സ്പോട്ട് മോനിറ്ററിങ് സിസ്റ്റവും പാർക്കിംഗ് അസിസ്റ്റും ഉൾപ്പെടും. പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ ബൂട്ട് ഓപ്പണിങ്, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം എന്നിവയുമായാണ് സി 5 എയർക്രോസിന്‍റെ ടോപ്പ്-സ്പെക്ക് പതിപ്പുകൾ പുറത്തിറങ്ങുക. വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില 30 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.