ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വരെയാണ് കമ്പനി തങ്ങളുടെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് ഇട്ടിരിക്കുന്നത്. C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എസ്‌യുവി എന്നിവക്ക് 1.5 ലക്ഷം രൂപ വരെയാണ് ആനുകൂല്യം ലഭിക്കുക. സിട്രണ്‍ C5 എയര്‍ക്രോസിന് രണ്ട് ലക്ഷംവരെ ആനുകൂല്യങ്ങൾ ലഭിക്കും. ഓഫറുകള്‍ക്ക് 2023 ഡിസംബര്‍ 31 വരെ സാധുതയുണ്ട്.
C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് കൂടാതെ 5 വര്‍ഷത്തെ കോംപ്ലിമെന്ററി എക്‌സ്റ്റന്റഡ് വാറന്‍റിയും ലഭിക്കും. ഇത് ഒഴിവാക്കുന്നവർക്ക് 70,000 രൂപ വില വിലക്കിഴിവും നൽകുന്നുണ്ട്. കൂടാതെ ഒരു വര്‍ഷത്തേക്ക് സൗജന്യമായി വാഹനത്തിന് ഇന്ധനം നല്‍കുന്നുവെന്ന ഓഫറും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്.
C3 എയര്‍ക്രോസ് എസ്‌യുവിയുടെ മൈലേജ് വെച്ച് വർഷം 14,800 കിലോമീറ്റര്‍ വരെ ഓടാനുള്ള ക്യാഷാണ് കമ്പനി നല്‍കുക. ഇതുപോലെ തന്നെ C3 ഹാച്ച്ബാക്കിന്റെ മൈലേജ് അനുസരിച്ചുള്ള നിശ്ചിത തുക ഫ്രീ ഫ്യുവലിനായി ലഭിക്കും. ഈ ഓഫര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. ഈ രണ്ട് മോഡലുകളുമല്ലാതെ കുറച്ച് കൂടി പ്രീമിയമാകാമെന്ന ചിന്തയുണ്ടെങ്കില്‍ സിട്രണ്‍ C5 എയര്‍ക്രോസിനും ബ്രാന്‍ഡ് ചില ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.
സിട്രണ്‍ C5 എയര്‍ക്രോസ് രണ്ട് ലക്ഷം രൂപ വരെ കിഴിവിലാണ് വാങ്ങാന്‍ സാധിക്കുക. എന്നാല്‍ ഈ കാറിന്റെ ഓഫര്‍ 2023 നവംബര്‍ 30 വരെ മാത്രമാണ് സാധുതയുള്ളത്. ഇതുകൂടാതെ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന ഓഫറുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.