പുതുതലമുറ സ്വിഫ്റ്റ് ജാപ്പനീസ് മാർക്കറ്റിൽ എത്തിയിട്ട് അധികകാലം ആയിട്ടില്ല. 2024ൽ വാഹനം ഇന്ത്യയിലും എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ബേസ് വേരിയന്‍റ് മുതൽ മികച്ച ഫീച്ചറുകളുമായാണ് വാഹനം നിരത്തിലെത്തുക. ബേസ് വേരിയന്‍റിൽ ആഡ്-ഓൺ പാക്കേജായി ഇൻഫോടെയിൻമെന്‍റ് സിസ്റ്റവും വാഹനത്തിന് ലഭിക്കും.
ജപ്പാനിൽ എക്സ് ജി എന്നാണ് സ്വിഫ്റ്റ് ബേസ് വേരിയന്‍റ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഇവ വി.എക്സ്.ഐ എന്ന പേരിലായിരിക്കും വരുന്നത്. ഉയർന്ന വേരിയന്‍റിനെ അപേക്ഷിച്ച് ചില്ലറ മാറ്റങ്ങൾ വാഹനത്തിലുണ്ടാകും. എക്സ് ജി വേരിയന്റിൽ ഗ്രില്ലിലെയും ബമ്പറുകളിലെയും ക്രോം പ്ലാസ്റ്റിക് എലമെന്റുകൾ നീക്കിയിട്ടുണ്ട്. പിന്നിൽ സ്‌പോയിലറോ ഡോർ പ്രൊട്ടക്ടറുകളോ ഇതിൽ വരുന്നില്ല. അതോടൊപ്പം ബേസ് മോഡൽ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് കവറുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകളാണ് ലഭിക്കുക. എന്നാൽ എൽഇഡി ഹെഡ്‌ലാമ്പുകളും DRL -കളും സ്റ്റാന്‍റേർഡാണ്.ഫോഗ് ലാമ്പുകൾ നഒഴിവാക്കിയിട്ടുണ്ട്.
ടോപ്പ് സ്പെക് മോഡലുകൾക്ക് ബ്ലാക്ക്, സിൽവർ ഷെയ്ഡുകളുടെ കോമ്പിനേഷനാണ്. ബേസ് വേരിയന്‍റിൽ അപ്‌ഹോൾസ്റ്ററി ഫുൾ ബ്ലാക്കാണ്. ഈ ബേസ് സ്പെക്ക് വേരിയന്റിൽ സെന്റർ ആംറെസ്റ്റോ ക്ലൈമറ്റ് കൺട്രോൾ സംവിധാനമോ ഇല്ല. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 9.0 ഇഞ്ച് ഡിസ്‌പ്ലേയും ആറ് സ്പീക്കറുകളുമുള്ള സുസുകി കണക്റ്റ് ടെലിമാറ്റിക്‌സും ഓപ്‌ഷണൽ എക്സ്ട്രയായിട്ട് വരും. ആഡ്-ഓൺ പാക്കേജ് എന്ന നിലയിൽ, 70000 രൂപ (121000 യെൻ) ചെലവിലാണ് ഇത് വരുന്നത്.
ബേസ് വേരിയന്റിൽ 360 -ഡിഗ്രി കാമറയോ ലെവൽ-2 ADAS ഫീച്ചറുകളോ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ പതിപ്പുകൾക്കും ആറ് എയർബാഗുകളും റിവേഴ്സ് പാർക്കിങ് സെൻസറുകളും ABS + EBD ഫംഗ്ഷനുകളും ലഭിക്കും.
2024 സ്വിഫ്റ്റിൽ പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കും. എഞ്ചിൻ യൂനിറ്റ് 81 bhp മാക്സ് പവറും 107 Nm പീക്ക് ടോർക്കും ഉദ്പ്പാദിപ്പിക്കും. മാനുവൽ അല്ലെങ്കിൽ CVT -യൂണിറ്റ് ഗിയർബോക്സ് ഓപ്ഷനായി ലഭിക്കും. സ്വിഫ്റ്റിൽ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടാവില്ല. ലിറ്ററിന് 23.4 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
വിപണിയിൽ എത്തിയ നാൾ മുതൽ മാരുതി സുസുക്കിയുടെ ഒരു വമ്പൻ ഹിറ്റാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക് മോഡൽ. അന്നു മുതൽ ഇന്നുവരെ ചൂടപ്പം പോലെയാണ് ഇത് വിറ്റുപോവുന്നത്, കമ്പനിയുടെ വിൽപ്പന ചാർട്ടുകളിലെ ടോപ്പ് ലിസ്റ്റിൽ ഒരു സ്ഥിരം സാനിധ്യം തന്നെയാണ് കാലങ്ങളായി സ്വിഫ്റ്റ്. പുതിയ മോഡലും ഈ പാരമ്പര്യം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.