30,000 രൂപ വരെ ഇളവുകളുമായി കാവാസാക്കി; നിഞ്ച, വൾക്കാൻ മോഡലുകൾക്കും വിലക്കിഴിവ്​

കുറച്ച് നാളായി കവാസാക്കി അതി​െൻറ ചില മോഡലുകൾക്ക്​ വിവിധ ഒാഫറുകൾ പ്രധ്യാപിച്ചിരുന്നു. ഈ പദ്ധതി വീണ്ടും നീട്ടിയിരിക്കുകയാണ്​ കമ്പനി. വെർസിസ് 650, വൾക്കാൻ എസ്, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവ ഡിസ്​കൗണ്ട് മോഡലുകളിൽ ഉൾപ്പെടുന്നു. 20,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിലക്കിഴിവായി നൽകുന്നത്​. ഓഫറുകൾ ജൂണിൽ മുഴുവൻ സാധുവായിരിക്കുമെന്ന്​ കമ്പനി വൃത്തങ്ങൾ അറിയിച്ചു.


കോവിഡ്​ അനുബന്ധ നിയന്ത്രണങ്ങൾ കാരണം കവാസാക്കി ഡീലർഷിപ്പുകൾക്ക് രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രാജ്യം വീണ്ടും തുറക്കാൻ തുടങ്ങുമ്പോൾ, കാവാസാകിയുടെ ഡീലർഷിപ്പുകൾ ബിസിനസ്സിലേക്ക് മടങ്ങിവരികയാണ്​. ഇതോടൊപ്പം ഉപഭോക്താക്കളെ ആകർഷിക്കാനാണ്​ ഡിസ്​കൗണ്ട് സ്​കീമുകൾ ആരംഭിച്ചത്​. വൾക്കാൻ എസ് ക്രൂസറിന് 20,000 രൂപ കിഴിവിനുള്ള വൗച്ചർ ലഭിക്കും. വെർസിസ് 650, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവയ്ക്ക് 30,000 രൂപ കിഴിവും ലഭിക്കും.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.