വാഹന പരിശോധനക്കായി കൈ കാണിച്ച പൊലീസുകാരനെ ഇടിച്ച് ബോണറ്റിൽ കയറ്റി -വിഡിയോ

വാഹന പരിശോധനക്കായി കൈ കാണിച്ച പൊലീസുകാരനുനേർക്ക് കാറിടിച്ച് കയറ്റി ഡ്രൈവർ. മുംബൈയിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു അജ്ഞാതന്റെ പരാക്രമം. മുംബൈ ട്രാഫിക് ​പൊലീസ് വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.

ട്രാഫിക് പൊലീസുകാർ മോട്ടോർസൈക്കിളിൽ ഇയാളെ പിന്തുടർന്നെങ്കിലും ഇയാൾ കാർ നിർത്താൻ തയ്യാറായില്ല. കാർ നിർത്തിക്കാൻ വേണ്ടിയായിരുന്നു കോൺസ്റ്റബിൾ വാഹനത്തിൻ്റെ ബോണറ്റിലേക്ക് ചാടി കയറിയത്. പക്ഷേ അമിതമായി മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിരുന്ന ഡ്രൈവർ ബാണറ്റിലുള്ള പൊലീസുകാരനുമായി വാഹനം ഓടിച്ച് പോവുകയായിരുന്നു.

പത്ത് കിലോമീറ്ററാണ് പൊലീസുകാരനെ ബോണറ്റിൽ കിടത്തിക്കൊണ്ട് ഇയാൾ വാഹനമോടിച്ചത്. ഈ വഴിയിലുളള എല്ലാ ക്യാമറകളിലും കോൺസ്റ്റബിൾ വാഹനത്തിൻ്റെ മുന്നിൽ തൂങ്ങി കിടക്കുന്നത് കാണാം. നഗരത്തിന് പുറത്തായി ഒരു സ്ഥലത്ത് എത്തിയപ്പോൾ പൊലീസ് വാൻ ഉപയോഗിച്ച് കാറിൽ ഇടിച്ച് വാഹനം നിർത്തുകയായിരുന്നു. മയക്കുമരുന്നിൻ്റെ ലഹരിയിൽ ഇത്തരം പ്രവൃത്തികൾ കാണിച്ചതിനും പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമായിട്ട് വാഹനമോടിച്ച ആദിത്യനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Driver high on drugs hits cop: Drives with him on bonnet for 10 kms Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.