വേറിട്ടവനായി വിന്‍ഡ്‌സര്‍ ഇ.വി വരുന്നു; ഈ ബുധനാഴ്ച

കര്‍ഷകമായ ഫീച്ചറുകളുമായി പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സി.യു.വി) വിന്‍ഡ്‌സര്‍ ഇ.വിയുടെ ടീസര്‍ വിഡിയോ പുറത്തു വിട്ട് ജെ.എസ്.ഡബ്ല്യു എം.ജി.

എയ്‌റോഗ്ലൈഡ് ഡിസൈനില്‍ പുറത്തിറക്കുന്ന വാഹനം ഈ മാസം 11ന് വിപണിയിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള അറിയിപ്പ്. മികച്ച ഡ്രൈവിങ് അനുഭവവും ബിസിനസ് ക്ലാസ് യാത്ര സുഖവുമായിരിക്കും വാഹനം നല്‍കുക.


 ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങ്ങിന്റെ ക്ലൗഡ് ഇ.വിയെ അടിസ്ഥാനമാക്കിയാണ് വിന്‍ഡ്‌സര്‍ രൂപ കല്‍പന ചെയ്തിരിക്കുന്നത്. യു.കെയിലെ വിന്‍ഡ്സര്‍ കാസിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സെഡ്.എസ് ഇ.വിക്കും കോമറ്റ് ഇ.വിക്കും ശേഷം ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണിത്.

സിംഗിള്‍ പെയ്ന്‍ ഫിക്സഡ് ഗ്ലാസ് റൂഫ് നല്‍കി ആകര്‍ഷകമാക്കിയ പനോരമിക് സണ്‍റൂഫാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മനോഹരമായ ആകാശ കാഴ്ച്ച സമ്മാനിക്കുന്ന ഈ സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എം.ജി മോട്ടോര്‍ പേരിട്ടു വിളിക്കുന്ന ഈ ഫീച്ചര്‍ സെഗ്മെന്റില്‍ തന്നെ ആദ്യത്തേതാണ്. ആന്‍ഡ്രോയിഡ് ആപ്പിള്‍ കാര്‍ പ്ലേയും 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു ഫീച്ചര്‍.

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു സ്പോക്ക് സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍ സീറ്റുകള്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ് തുടങ്ങിയ ആധുനിക ഫീച്ചറുകളും വാഹനത്തില്‍ ഉണ്ടാകും. ആറ് എയര്‍ ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി കാമറ തുടങ്ങിയ അഡാസ് സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഉണ്ടാവും.

എം.ജി മോട്ടോഴ്സ് ഇപ്പോഴും വിന്‍ഡ്സര്‍ ഇ.വിയുടെ ബാറ്ററിയും റേഞ്ചും സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 50.6 കിലോവാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സിംഗ്ള്‍ മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. 134 ബി.എച്ച്.പി കരുത്തും പരമാവധി 200 എന്‍.എം. ടോര്‍ക്ക് എടുക്കാനും വാഹനത്തിനു കഴിയും.

ഒറ്റ ചാര്‍ജില്‍ 460 കീലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കാം. ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍ അര മണിക്കൂറില്‍ 30 ശതമാനത്തില്‍ നിന്നും ഫുള്‍ ചാര്‍ജിലേക്കെത്താനാവും. 20 ലക്ഷം രൂപയില്‍ കുറവാണ് പ്രതീക്ഷിക്കുന്ന വില.

Tags:    
News Summary - Separately comes the Windsor EV; This Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.