രാജകീയമാണ് കാവ്യയുടെ ഹൈദരാബാദും കാർ കളക്ഷനും

രാജകീയമാണ് കാവ്യയുടെ ഹൈദരാബാദും കാർ കളക്ഷനും

സൺറൈസേസ് ഹൈദരാബാദിന്റെ ഉടമയും സി.ഇ.ഒയുമായ കാവ്യ മാരൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ സ്ഥാനവും മത്സരങ്ങളിലെ ആവേശകരമായ സാന്നിധ്യവും, കൂടാതെ ടീമിനോടുള്ള വൈകാരിക പ്രതികരണം കൊണ്ടും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. സൺറൈസേസ് ഹൈദരാബാദ് ടീമിനെപോലെ തന്നെ രാജകീയമാണ് കലാനിധി മാരന്റെ മകളുടെ ആഡംബര കാറുകളുടെ കളക്ഷനും. സൺ ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന് ഏകദേശം 400 കോടിയിലധികം ആസ്തിയുണ്ട്.

കാവ്യയുടെ രാജകീയ ആഡംബര കാറുകൾ പരിചയപ്പെടാം

ബെന്റ്ലി ബെന്റായ്ഗ EWB

കാവ്യ മാരന്റെ കാർ ശേഖരത്തിലെ ഒരു ആഡംബര കാറാണ് ബെന്റ്ലി ബെന്റായ്ഗ EWB. ബെന്റായ്ഗ EWB വാഹനം ബെന്റ്ലിയുടെ ആദ്യ എസ്.യു.വി വാഹനമാണ്. കാവ്യയുടെ ഉടമസ്ഥതയിലുള്ള മോഡൽ ചുവപ്പ് നിറത്തിലാണ്. 4.0 ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് ബെന്റായ്ഗ EWBക്കുള്ളത്. ഇത് ഏകദേശം 542 ബി.എച്ച്.പി കരുത്തും 770 എൻ.എം പീക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സജ്ജീകരിച്ച വാഹനത്തിന് ഏകദേശം 6 കോടി രൂപ വിലവരും.


റോൾസ് റോയ്‌സ് ഫാന്റം VIII EWB

കാവ്യ മാരന്റെ വാഹന ഗാരേജിൽ വിലയേറിയതും ആഡംബരപൂർണ്ണവുമായ മറ്റൊരു വാഹനമാണ് വുമായ റോൾസ് റോയ്‌സ് ഫാന്റം VIII EWB. ഇതിന് ഇന്ത്യയിൽ ഏകദേശം 12.2 കോടി രൂപ വിലവരും. 6.75 ലിറ്റർ വി12 ട്വിൻ-ടർബോ ചാർജ്ഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 571 ബി.എച്ച്.പി പവറും 900 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ വാഹനത്തിന് സാധിക്കും.


ബി.എം.ഡബ്ല്യൂ ഐ 7

ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾക്ക് പുറമേ ബവേറിയൻ (ജർമ്മനി) ഭീമന്റെ ബാഡ്ജിലുള്ള മറ്റൊരു കാറും മാരനുണ്ട്. പ്രത്യേകിച്ചും ബ്ലാക്ക് സഫയർ മെറ്റാലിക് നിറമുള്ള ബി.എം.ഡബ്ല്യൂ ഐ 7. ഈ ആഡംബര സെഡാൻ മോഡലിൽ ഇരട്ട ഇലക്ട്രിക് മോട്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 603 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 101.7 kWh ബാറ്ററി പാക്കാണ് വാഹനത്തിനുള്ളത്.


ഫെരാരി റോമ

കാവ്യ മാരന്റെ കാർ ശേഖരത്തിലെ ഏറ്റവും മികച്ച മോഡലാണ് റോസ്സോ കോർസയിലെ ഫെരാരി റോമ. 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 എഞ്ചിന് 680 ബി.എച്ച്.പി പവറും 760 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാകുന്ന വാഹനത്തിന് ഏകദേശം 3.76 കോടി രൂപയോളം വിലയുണ്ട്. 



 


Tags:    
News Summary - Kavya's Hyderabad and car collection are royal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.