ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് 2021 ജനുവരി മുതൽ രാജ്യത്തെ ജാവ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കും. ജാവ, ജാവ 42, ജാവ പെരക് എന്നിവയ്ക്ക് ചെറിയ മാർജിനിൽ വില വർധിക്കുമെന്നാണ് സൂചന. വർധിച്ചുവരുന്ന നിർമാണ ചെലവും ചരക്കുകളുടെ ഉയർന്ന മൂല്യവുമാണ് വിലവർധനവിന് കാരണം. അടുത്ത വർഷം മഹീന്ദ്ര ഗ്രൂപ്പിെൻറ പാസഞ്ചർ, വാണിജ്യ വാഹന ശ്രേണിയിലുടനീളം വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ ജാവ ലൈനപ്പ് ആരംഭിക്കുന്നത് 42 മോഡലിൽ നിന്നാണ്. 1.65 ലക്ഷം രൂപയാണ് ഇതിെൻറ വില. പെരക്കിനായി 1.94 ലക്ഷം രൂപവരെ (എല്ലാ വിലകളും എക്സ്ഷോറൂം ഇന്ത്യ)നൽകണം. ജാവയിലും ജാവ 42വിലും 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ജാവ പെരാക്കിൽ 334 സിസി എഞ്ചിനാണ് നൽകിയിരിക്കുന്നത്. പുതുവർഷത്തിൽ വിലവർധിക്കുക വാഹന വ്യവസായത്തിൽ സാധാരണയാണ്.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഇത് സാധാരണമാണ്. കാർ നിർമാതാക്കളായ ഹ്യുണ്ടായ്, മാരുതി സുസുക്കി, മഹീന്ദ്ര, റെനോ തുടങ്ങിയവർ പുതുവർഷത്തിൽ വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മോട്ടോർസൈക്കിൾ, സ്കൂട്ടർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് പുതുവർഷത്തിൽ മുഴുവൻ ശ്രേണിയിലും 1,500 രൂപവരെ വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നിർമ്മാതാക്കൾ ജനുവരിയിൽ വിലവർധനവ് പ്രഖ്യാപിക്കുകയോ പ്രഖ്യാപനങ്ങളില്ലാതെ വില കൂട്ടുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.