ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹനം വിപണിയില്‍ എത്തിച്ച് ഫോഴ്‌സ് മോട്ടോഴ്‌സ്. എം.യു.വി സെഗ്മെന്റില്‍ വരുന്ന വാഹനത്തിന് സിറ്റിലൈന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിൽ 10 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം.
ഫോഴ്‌സിന്റെ തന്നെ ട്രാക്‌സ് ക്രൂസറിനെ അടിസ്ഥാനമാക്കിട്ടുള്ള വാഹനത്തിന് 15.39 ലക്ഷം മുതലാണ് എക്‌സ്‌ഷോറൂം വില. ഫോഴ്‌സിന്റെ മറ്റ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡിസൈനിലാണ് സിറ്റിലൈന്‍ ഒരുങ്ങിയിരിക്കുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച് ചതുരാകൃതിയില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ഫോഴ്‌സ് മറ്റ് പല മോഡലിലും കണ്ടിട്ടുള്ളതിന് സമാനമായ സ്‌ക്വയര്‍ ഹെഡ്‌ലാമ്പും ഇന്റിക്കേറ്ററും, ഉയര്‍ന്ന ബമ്പറും നല്‍കിയാണ് മുന്‍വശം ഒരുക്കിയിരിക്കുന്നത്.
5120 എം.എം. നീളവും 1818 എം.എം. വീതിയും 2027 എം.എം. ഉയരവുമുള്ള ഈ വാഹനത്തിന് 3050 എം.എം. വീല്‍ബേസും 191 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് നല്‍കിയിട്ടുള്ളത്. 15 ഇഞ്ച് വലിപ്പമുള്ള സ്റ്റീല്‍ വീലാണ് സ്‌ട്രോങ്ങ് ബോഡി ലൈനുകളാണ് വശങ്ങളിലുള്ളത്. ഡോറില്‍ നല്‍കിയിട്ടുള്ള സ്‌പെയര്‍ വീലും ഹാലജന്‍ ടെയ്ല്‍ലാമ്പുകളും ചേര്‍ന്നാണ് പിന്‍ഭാഗം അലങ്കരിക്കുന്നത്. വാഹനത്തിന്റെ ഏറ്റവുംവലിയ പ്രത്യേകത സ്ഥലസൗകര്യമാണ്. നാല് നിരകളിലായി മുന്നിലേക്ക് ഫെയ്‌സ് ചെയ്താണ് സീറ്റുകള്‍ നല്‍കിയിട്ടുള്ളത്. ആവശ്യത്തിന് ലെഗ്‌റൂം നല്‍കുന്നുണ്ടെങ്കിലും ബൂട്ട് സ്‌പെയിസ് കാര്യമായി പ്രതീക്ഷിക്കേണ്ട.
ഒന്നാം നിരയിലും മൂന്നാം നിരയിലും ക്യാപ്റ്റന്‍ സീറ്റുകളും രണ്ടും നാലും നിരകളില്‍ ബെഞ്ച് സീറ്റുമാണ് നൽകിയിരിക്കുന്നത്. ബൂട്ട് സ്‌പേസ് ആവശ്യമുള്ളവര്‍ക്ക് അവസാന നിരയിലെ സീറ്റുകള്‍ മടക്കി സ്റ്റോറേജ് സ്‌പേസായി ഉപയോഗിക്കാനുള്ള സൗകര്യവും സിറ്റിലൈനില്‍ ഒരുക്കിയിട്ടുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിൽ അത്ര സമ്പന്നമല്ല വാഹനം. ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡിൽ ഇന്‍ഫോടെയ്ന്‍മെന്റ് ഘടിപ്പിക്കുന്നതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വലിയ സ്റ്റിയറിങ്ങ് വീല്‍, ഫാബ്രിക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള സീറ്റുകള്‍, കണ്‍സോളില്‍ നല്‍കിയിട്ടുള്ള പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, ഒന്നും രണ്ടും നിരയില്‍ യു.എസ്.ബി. ചാര്‍ജിങ്ങും മറ്റ് നിരകള്‍ക്കായി 12 വോള്‍ട്ട് ചാര്‍ജിങ്ങും ഒരുക്കിയിട്ടുണ്ട്.
വാഹനത്തിന് നാല് പവർ വിൻഡോകളുണ്ട്. പവർ സ്റ്റിയറിങ്ങുമായിട്ടാണ് വാഹനം വരുന്നത്. പിന്നിലെ യാത്രക്കാർക്കായി ഒരു പ്രത്യേക എസി ഫംഗ്‌ഷനും സിറ്റിലൈനിൽ നൽകിയിട്ടുണ്ട്. സുരക്ഷക്കായി എബിഎസ്, ഇബിഡി എന്നിവയും വാഹനത്തിലുണ്ട്.
മെക്കാനിക്കള്‍ ഫീച്ചറുകള്‍ ഫോഴ്‌സ് ഗൂര്‍ഖയുമായി പങ്കിട്ടാണ് സിറ്റിലൈനും എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 90 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സ്വകാര്യ വാഹനമായി സിറ്റിലൈന്‍ റജിസ്റ്റര്‍ ചെയ്യാനാവില്ല എന്നതൊരു പ്രശ്നമാണ്. 8 സീറ്റുകൾ വരെ മാത്രമേ സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന നിയമങ്ങൾ അനുവദിക്കുന്നുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.