എയർബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പിഴവിനെ തുടർന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് 30 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങുന്നു. ഫോർഡിെൻറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനം തിരിച്ചുവിളിക്കൽ നടപടിക്ക് കാരണക്കാരനായത് അമേരിക്കയിലെ നാഷണൽ ഹൈവേ സേഫ്റ്റി അഡ്മിനിസ്ട്രേഷനും (NHTSA). എയർബാഗ് ഇൻഫ്ലേറ്ററുകൾ കീറി ലോഹശകലങ്ങൾ പുറത്തേക്ക് തെറിക്കുന്ന പ്രതിഭാസത്തിന് പിന്നാലെയാണ് അധികൃതരുടെ ഉത്തരവ് വരുന്നത്. അത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാവുന്നതായാണ് റിപ്പോർട്ട്.
ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നടപടിയിലേക്കാണ് ഫോർഡ് കടക്കാൻ പോകുന്നത്. 30 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുക വഴി അവർക്ക് 610 ദശലക്ഷം ഡോളറാണ് (4,450 കോടി രൂപ) ചെലവ് വരിക. അമേരിക്കയിൽ മാത്രം 27 ലക്ഷം കാറുകൾ എയർബാഗിലുള്ള പ്രശ്നം കാരണം തിരിച്ചുവിളിക്കും. റേഞ്ചർ, ഫ്യൂഷൻ, എഡ്ജ്, ലിങ്കൺ സൈഫർ/എംകെസെഡ്, മെർകുറി മിലൻ, ലിങ്കൺ എംകെഎക്സ് തുടങ്ങിയ കാറുകൾക്കാണ് പ്രശ്നം കാണപ്പെട്ടത്. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ നിർമിച്ച കാറുകളാണിവ.
ഇത്തരത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ഡ് മോട്ടോര്‍ കമ്പനി 2017 നിയമ പോരാട്ടം ആരംഭിച്ചിരുന്നു. എന്നാൽ എൻ.എച്ച്.ടി.എസ്.എ ആവശ്യം ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. അതേസമയം, തകാത്ത ഇന്‍ഫ്‌ലേറ്ററുകളുടെ ഉപയോഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആഗോള തലത്തില്‍ നാനൂറില്‍ പരം ആളുകള്‍ക്ക് ഇതുമൂലം പരിക്കേൽക്കുകയുണ്ടായി. 27 പേരാണ് അതിനാൽ കൊല്ലപ്പെട്ടത്. അതില്‍ 18 എണ്ണവും അമേരിക്കയില്‍ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.