ഹീറോ മോട്ടോർ കോപ്പിന്റെ ഇലക്ട്രിക് സ്കൂട്ടറായ വിദ വി1 ഇനിമുതൽ ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാം. ഡല്‍ഹി, ബെംഗളൂരു, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് വാഹനം ഓൺലൈനായി ലഭ്യമാവുക. ബുക്ക് ചെയ്ത് 15 ദിവസത്തിനകം സ്കൂട്ടർ വീട്ടിലെത്തും.
വിദ വി1 ശ്രേണിക്ക് ബെംഗളൂരുവിൽ 1.45 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി നേരിട്ടുമുട്ടുന്ന വി1 പ്ലസ്, പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. മറ്റ് ഇവികളെ പോലെ തന്നെ ഇവ രണ്ടും തമ്മിലുള്ള പ്രാഥമിക വ്യത്യാസം അവയുടെ ബാറ്ററിയും റേഞ്ചുമാണ്. ഉയർന്ന റേഞ്ചിനൊപ്പം പ്രോ വേരിയന്റിന് മികച്ച ആക്സിലറേഷൻ, കൂടുതൽ കളർ ഓപ്ഷനുകൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.
അധികം വൈകാതെ ചെന്നൈയിലേക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും വിദയുടെ വിൽപ്പന വ്യാപിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ്പ് പറയുന്നു. ഇതിന്റെ ആദ്യ പടിയെന്നോണമാണ് വിദ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി വിൽക്കുന്നത്.
ചെന്നൈ, ഹൈദരാബാദ്, പൂനെ, നാസിക്, നാഗ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വിദ ഇലക്ട്രിക് സ്കൂട്ടർ ശ്രേണി ഉടൻ അവതരപ്പിക്കുമെന്നും സൂചനയുണ്ട്. മുകളിൽ സൂചിപ്പിച്ച നഗരങ്ങളിൽ ഇവിക്കായുള്ള ബുക്കിംഗും ഹീറോ മോട്ടോകോർപ്പ് ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഈ നഗരങ്ങളിലെ വി1 ശ്രേണിയുടെ വിലയെക്കുറിച്ചോ ഡെലിവറികളെക്കുറിച്ചോയുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.